ഞാനും അജുവും 5000 രൂപ ഫൈന്‍ അടച്ച് ആ ഹോട്ടലില്‍ നിന്നും സിഗരറ്റ് വലിച്ചു: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ഞാനും അജുവും 5000 രൂപ ഫൈന്‍ അടച്ച് ആ ഹോട്ടലില്‍ നിന്നും സിഗരറ്റ് വലിച്ചു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 12:26 pm

അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ചെന്നെയില്‍ സ്‌മോക്ക് ചെയ്യാന്‍ പാടില്ലാത്ത ഹോട്ടലില്‍ ചെന്ന് ഫൈന്‍ അ
ച്ച് സ്‌മോക്ക് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ധ്യാന്‍.

രണ്ടു ദിവസത്തെ റൂം ആദ്യമെ ബുക്ക് ചെയ്തിരുന്നുവെന്നും ചെന്നപ്പോഴാണ് സ്‌മോക്കിങ്ങ് പാടില്ലെന്ന് പറഞ്ഞതെന്നും ധ്യാന്‍ പറഞ്ഞു. സ്‌മോക്ക് ചെയ്യുന്നവരാണ് അതില്ലാതെ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഫൈന്‍ അടക്കേണ്ടി വരുമെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞുവെന്നും തുടര്‍ന്ന് 5000 രൂപ ഫൈന്‍ അടച്ച് സിഗരറ്റ് വലിച്ചുവെന്നും ധ്യാന്‍ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അടികപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും ചെന്നെയില്‍ പോയി. അവിടെ ഒരു ഹോട്ടലില്‍ കേറിയപ്പോള്‍ റിസപ്ഷനുള്ളവര്‍ പറഞ്ഞു അത് ഗ്രീന്‍ ബില്‍ഡിങ് ആണെന്ന്. അവിടത്തെ റൂമിലോ പുറത്തോ സിഗരറ്റ് വലിക്കാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു. സിഗരറ്റ് വലിച്ച് കഴിഞ്ഞാല്‍ ഫൈന്‍ അടക്കേണ്ടി വരുമെന്നും പറഞ്ഞു.

അവിടെ സ്‌മോക്കിങ് റൂമില്ല. ആദ്യമെ ഞങ്ങള്‍ ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്തു. ബുക്ക് ചെയ്തതിന് ശേഷമാണ് ഇവര്‍ ഇതെല്ലാം പറയുന്നത്. ഞങ്ങളുടെ കാശ് എന്തായാലും പോയി. രണ്ട് ദിവസത്തെ റൂമാണ് എടുത്തതും.

അവിടെ ചെന്ന് സ്‌മോക്കിങ് റൂം വേണമെന്ന് പറഞ്ഞപ്പോഴാണ് ഇക്കാര്യങ്ങള്‍ പറയുന്നതും. സ്‌മോക്ക് ചെയ്യുന്ന ആളുകളാണെന്ന് പറഞ്ഞപ്പോഴാണ് സ്‌മോക്ക് ചെയ്താല്‍ ഫൈന്‍ തരേണ്ടി വരുമെന്ന് പറഞ്ഞത്.

എത്രയാണ് ഫൈന്‍ എന്ന് ചോദിച്ചപ്പോള്‍ 5000 ആണെന്ന് പറഞ്ഞു. അങ്ങനെ രണ്ടു ദിവസത്തെ ഫൈന്‍ ആദ്യമെ എടുത്ത് വെച്ചു. ഫൈന്‍ എടുത്തോളൂ ഞങ്ങള്‍ക്ക് വലിക്കാതിരിക്കാന്‍ പറ്റില്ലെന്ന് അവരോട് പറഞ്ഞു. അവര്‍ ആകെ ചമ്മി പോയി. അതിന് ശേഷം ഞങ്ങള്‍ ഒരു രാജകീയ സെല്‍ഫി എടുത്തു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about aju varghese