ഫൈറ്റ് ചെയ്യാന്‍ മോഹന്‍ലാലിന് മമ്മൂട്ടിയേക്കാള്‍ ടൈമിങ് ഉണ്ടെന്ന് നടന്‍ ഭീമന്‍ രഘു. മമ്മൂട്ടിക്ക് ടൈമിങ് ഉണ്ടെങ്കിലും ഫൈറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് നല്ല പേടിയുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു.
സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്റെ ലുക്കും ഭാവവും മാറ്റി പൂര്‍ണമായും കഥാപാത്രമാവാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരു പ്ലാനിങ്ങും ഇല്ലാതെയാണ് ഞാന്‍ ഫൈറ്റ് സീനില്‍ അഭിനയിക്കുക. നേരത്തെ ഫൈറ്റ് ചെയ്തത് കൊണ്ട് ഇവര്‍ ഏത് രീതിയില്‍ വരുമെന്ന് ആദ്യമെ അറിയാം. അതിന് അനുസരിച്ച് ബ്ലോക്ക് ചെയ്താല്‍ മതിയല്ലോ.
എന്റെ സ്‌റ്റൈല്‍ തന്നെ വേറെയാണ്. സാധാരണ ആള്‍ക്കാര്‍ വന്ന് ചുമ്മാ കയ്യും കാലും കാണിക്കും. ഞാന്‍ എന്റെ ഭാവങ്ങളും രൂപങ്ങളും മൊത്തത്തില്‍ മാറ്റും. അവന്റെ ലുക്കും ഭാവവും മാറി, ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന് കണ്ടറിയണമെന്നാണ് മമ്മൂട്ടി തന്നെ പറയാറുള്ളത്.
ഞാന്‍ ആ കഥാപാത്രം ആവുകയാണ്. നല്ല ടൈമിങ് ഉള്ളത് മോഹന്‍ലാലിനാണ്. മമ്മൂട്ടിക്ക് ടൈമിങ് ഉണ്ട്, പക്ഷെ അദ്ദേഹത്തിന് കുറച്ച് പേടിയുണ്ട്. സ്റ്റണ്ട് സീനുകള്‍ ഓപ്പണായിട്ട് ചെയ്യാന്‍ അദ്ദേഹത്തിന് നല്ല പേടിയുണ്ട്.
സ്റ്റണ്ട് ചെയ്യുമ്പോള്‍ ശരിക്കും അവരോട് ദേഷ്യം ഉണ്ട് എന്ന രീതിയില്‍ അഭിനയിക്കുന്നതാണ്. അഭിനയിക്കേണ്ട ക്യാരക്ടര്‍ അതാണല്ലോ. അപ്പോള്‍ അതിലേക്ക് മാറുകയാണ്. അങ്ങനെ മാറിയാല്‍ മാത്രമെ ഓപ്പോസിറ്റുള്ള ഹീറോക്ക് ഹീറോയിസം കാണിക്കാന്‍ പറ്റുകയുള്ളൂ.
നമ്മള്‍ വെറും പാവമായിട്ട് നിന്നാല്‍ ഓഡിയന്‍സ് തന്നെ പറയും വെറും പാവമായിട്ട് നില്‍ക്കുന്ന ആളിനെ എന്തിന് അടിക്കുകയാണെന്ന്.
മറ്റേത് അതല്ല, അയാളുടെ മുഖം കണ്ടില്ലെ ഒറ്റ അടികൊടുക്കണം, വലിച്ച് കീറണമെന്നൊക്കെ ഓഡിയന്‍സിന് കാണുമ്പോള്‍ തോന്നണം. ഹീറോയിസം മാത്രമല്ല, വില്ലനിസവും അവിടെ നില്‍ക്കുകയാണല്ലോ. ഞാന്‍ നല്ല വില്ലനായില്ലെങ്കില്‍ എന്നെ ഓഡിയന്‍സ് തെറി പറയും,” ഭീമന്‍ രഘു പറഞ്ഞു.
content highlight: actor bheeman raghu about mohanlal and mammootty