മിന്നല്‍ മുരളി സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ടെന്‍ഷന്‍ കൊണ്ട് കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്ത് പാര്‍ട്ണര്‍ ജോലിയില്‍ നിന്നും ലീവെടുത്ത് തന്റെ അടുത്ത് വന്ന് നിന്നിട്ടുണ്ടെന്നും വലിയ സപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ബേസില്‍ പറഞ്ഞു. റെഡ്. എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മിന്നല്‍ മുരളിയുടെ സമയത്ത് എന്റെ കയ്യില്‍ നിന്നും പോയിട്ടുണ്ട്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ആകെ കയ്യില്‍ നിന്നും പോയിട്ടുണ്ട്. ആ സാഹചര്യത്തില്‍ വൈഫ് ലീവെടുത്ത് എന്റെ കൂടെ വന്നു നിന്നിട്ടുണ്ട്. പുള്ളിക്കാരി ലൊക്കേഷനില്‍ അല്ല എന്റെ റൂമിലൊക്കെ വന്ന് കുറേ നിന്നിട്ടുണ്ട്.
ആ സമയത്ത് ഒക്കെ ഞാന്‍ ഒരുപാട് കരഞ്ഞു. ഭയങ്കര സപ്പോര്‍ട്ടീവാണ്. അതിനാണല്ലോ അവള്‍ വരുന്നത്. ഷൂട്ടിങ് ടൈമിലാണ് ടെന്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്. ഒരുപാട് ആളുകളുടെ പ്രശ്‌നങ്ങള്‍ ആ സമയത്ത് ഹാന്‍ഡില്‍ ചെയ്യേണ്ടി വരും. വീട്ടിലേക്ക് ഒന്നു ഫോണ്‍ വിളിക്കാന്‍ പോലും പറ്റില്ല.
പക്ഷെ ഡയറക്ഷന്‍ സമയത്ത് നമുക്ക് വീട്ടില്‍ തന്നെ ഇരിക്കാന്‍ പറ്റും. ലൊക്കേഷന്‍ കാണാന്‍ പോകണമെന്ന് മാത്രമെയുള്ളൂ. സിനിമയുമായി ബന്ധപ്പെട്ടുള്ള മീറ്റിങും കാര്യങ്ങളുമെല്ലാം വീട്ടില്‍ നിന്നും പോയി വരാന്‍ പറ്റുന്ന ദൂരത്തിലാണ് വെക്കുക.
വീട്ടിലിരിക്കുകയെന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഡയറക്ടര്‍ എന്ന നിലയില്‍ എനിക്ക് മല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. നടനെന്ന നിലയില്‍ ഞാന്‍ നന്നായി അഭിനയിക്കണമെങ്കില്‍ കൂടെ നല്ലൊരു ഡയറക്ടറും ഉണ്ടാവണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,” ബേസില്‍ പറഞ്ഞു.
content highlight: actor basil joseph about minnal murali movie