Entertainment
വളരെ എളുപ്പത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള നടനായിരുന്നു; പക്ഷേ അദ്ദേഹം അത് പൊളിച്ചു: ബേസില്‍ ജോസഫ്

ചുരുളി, ജാന്‍ എ മന്‍, രോമാഞ്ചം, ആവേശം, പൊന്മാന്‍, പൈങ്കിളി എന്നീ സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടന്മാരുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് സജിന്‍ ഗോപു.

ഓരോ സിനിമയിലും സ്വയം പൊളിച്ചെഴുതി അഭിനയത്തിലെ വ്യത്യസ്ത തലങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുകയാണ് സജിന്‍.

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ നായകനിരയിലേക്ക് വളരാന്‍ സാധിച്ച സജിന്‍ ഗോപു തന്റെ വ്യത്യസ്തമാര്‍ന്ന അഭിനയ രീതി കൊണ്ട് തന്നെയാണ് പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചത്.

ഏറ്റവും എളുപ്പത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പാന്‍ സാധ്യതയുള്ള ഒരു നടനായിരുന്നു സജിനെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

എന്നാല്‍ സജിന്‍ തന്നെ അത് പൊളിച്ചെന്നും വ്യത്യസ്തമാര്‍ന്ന റോളുകള്‍ തിരഞ്ഞെടുത്തതിലൂടെ എന്തും തന്നിലെ നടന് സാധിക്കുമെന്ന് അദ്ദേഹം തെൡയിച്ചെന്നും ബേസില്‍ പറയുന്നു.

‘ സജിന്‍ വളരെ ടൈപ്പ് കാസ്റ്റഡ് ആയിപ്പോകാന്‍ സാധ്യതയുള്ള ഒരു നടനായിരുന്നു. കാരണം അദ്ദേഹത്തിന്റെ രൂപവും അപ്പിയറന്‍സുമൊക്കെ വില്ലന്‍ വേഷത്തിലേക്ക് മാത്രം ആളുകള്‍ കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതായിരുന്നു.

അവിടെ നിന്നാണ് സജിന്‍ ജാന്‍ എ മന്നില്‍ വന്നിട്ട് സജിയേട്ടന്റെ റോള്‍ ചെയ്ത് അത് ബ്രേക്ക് ചെയ്യുന്നത്. അതിന് ശേഷം രോമാഞ്ചത്തിലും ഹ്യൂമര്‍ ടച്ചുള്ള റോള്‍ ചെയ്യുന്നു.

അതിന് ശേഷം ആവേശത്തിലെ അമ്പാനെ ചെയ്ത് അതിന്റേയും എക്‌സ്ട്രീം ചെയ്യുന്നു.

നേരെ വന്നിട്ട് പൊന്മാനിലെ മരിയാനോ എന്ന ഭയങ്കര സീരിയസ് ആയിട്ടുള്ള, ഹ്യൂമറിന്റെ അംശം പോലും ഇല്ലാത്ത റോള്‍ വേറൊരു രീതിയില്‍ പുള്‍ ഓഫ് ചെയ്യുന്നു. മരിയാനോയൊക്കെ ഭയങ്കരമായി ആള്‍ക്കാരെ ഞെട്ടിച്ചില്ലേ,’ ബേസില്‍ പറയുന്നു.

ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു പൊന്മാന്‍. ചിത്രത്തില്‍ ബേസിലൊപ്പം സഹനായക വേഷമായിരുന്നു സജിന്. അതിന് ശേഷമാണ് പൈങ്കിളിയിലെ നായകനായി സജിന്‍ എത്തുന്നത്.

Content Highlight: Actor Basil Joseph about Actor Sajin Gopu