നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അനൂപ് മേനോന്‍ തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കിനെയും സൈബര്‍ സെല്ലിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ അന്വേഷണത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നടന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്കിന്റെ നാല് അഡ്മിന്‍മാരെയും റിമൂവ് ചെയ്ത ഹാക്കര്‍ 15 ലക്ഷം ഫോളോവേഴ്‌സുള്ള പേജിനെ തമാശ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് അനൂപ് മേനോന്‍ പറഞ്ഞു.
ഫിലിപ്പീന്‍സില്‍ നിന്നുള്ള സംഘമാണ് ഹാക്കിംഗ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലെയും ചില വിദേശ ചിത്രങ്ങളിലെയും ചെറിയ ഭാഗങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്ക് പേജിലുള്ളത്.
പ്രൊഫൈല്‍ പികും മാറ്റിയിട്ടുണ്ട്. ഹിന്ദി എഴുത്തുകളുള്ള ഒരു കാര്‍ട്ടൂണ്‍ രാജാവിന്റെ ചിത്രമാണ് ഇവിടെ വെച്ചിരിക്കുന്നത്.
നേരത്തെയും സിനിമാ രംഗത്തുള്ള പലരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായി യുവനടി നന്ദന വര്‍മയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പേജില്‍ നിന്നും നിരവധി പോസ്റ്റുകളും മറ്റു പലരുടെയും പോസ്റ്റുകളില്‍ കമന്റുമിട്ട സംഘം പലര്‍ക്കും മേസേജുകളും അയച്ചിരുന്നു.
View this post on Instagram
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Anoop Menon’s Facebook page hacked