അടിയുണ്ടാക്കാന്‍ സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആന്‍ഡമാനില്‍
Film News
അടിയുണ്ടാക്കാന്‍ സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആന്‍ഡമാനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th May 2024, 8:40 pm

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്മെന്റായിരുന്നു സൂര്യയുടെ 44ാം സിനിമയുടേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44ന്റെ സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന ചിത്രം വൈകുന്ന വേളയിലാണ് കാര്‍ത്തിക് സുബ്ബരാജുമായി താരം കൈകോര്‍ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍രെ പുതിയ അപ്‌ഡേറ്റ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഫൈറ്റിന് വേണ്ടി ആന്‍ഡമാനിലേക്കെത്തുന്നു എന്ന വിവരം സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. ചെന്നൈയില്‍ സെറ്റിന് വേണ്ടിയുള്ള സാമഗ്രികള്‍ കണ്ടെയ്‌നര്‍ വഴി ആന്‍ഡമാനിലെത്തിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗമാണ് ആന്‍ഡമാനില്‍ ഷൂട്ട് ചെയ്യുന്നത്. തുപ്പാക്കി, വിശ്വരൂപം, ജവാന്‍ 18ാം പടി എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത കേച്ച കംപക്‌ദേയാണ് ഈ സിനിമയിലെ ആകഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ജൂണ്‍ ആദ്യവാരം ഷൂട്ട് തുടങ്ങുമെന്നാണ് വിവരം.

കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സന്തോഷ് നാരായണന്‍ തന്നെയാണ് സൂര്യ 44ന്റെ സംഗീതം നിര്‍വഹിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജും ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങളുണ്ട്. കാര്‍ത്തിക് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ ജോജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2025 ജനുവരിയില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Action scene of Surya 44 going to do in Andaman