ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഹരാരെ സ്‌പോട്‌സ് ക്ലബ്ബില്‍ നടക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. യുവനിരയുമായാണ് ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.
അഭിഷേക് ശര്‍മ, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഹരാരെയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമാണ് ഇന്ത്യയ്ക്ക് ഓപ്പണിങ് ഇറങ്ങുന്നത്. കളത്തില്‍ ഇറങ്ങുമ്പോള്‍ ഒരു കിടിലന്‍ റെക്കോഡും കയ്യില്‍ വച്ചാണ് അഭിഷേക് ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നത്.
2024 ടി-20സില്‍ മിന്നും പ്രകടനമാണ് അഭിഷേക് ശര്‍മ കാഴ്ചവച്ചത്. കഴിഞ്ഞ ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് ഇറങ്ങിയത്. ഓപ്പണിങ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന രീതിയിലുള്ള തകര്‍പ്പന്‍ സ്‌ട്രൈക്ക് ആണ് താരം കാഴ്ചവച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024 ടി-20സില്‍ മിനിമം 450 റണ്‍സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമാകാനാണ് അഭിഷേകിന് സാധിച്ചത്.