ഇനി നമ്മള്‍ ടെക്കികളുടെ ആത്മഹത്യാവാര്‍ത്തകളും കേട്ടുതുടങ്ങും
Big Buy
ഇനി നമ്മള്‍ ടെക്കികളുടെ ആത്മഹത്യാവാര്‍ത്തകളും കേട്ടുതുടങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2017, 12:39 pm

സര്‍ക്കാരിന് ഇടപെടാന്‍ ഒരുപാട് പരിമിതികളുള്ള മേഖലയാണ്. എപ്പോള്‍ പറഞ്ഞാലും പിരിഞ്ഞുപൊയ്‌ക്കോളാം എന്നു സമ്മതിച്ച് ഒപ്പിട്ടുകൊടുത്തു ജോലിക്കു കയറുന്നവരാണ്. ജീവിതത്തില്‍ ഒരിക്കലുമൊരു മുദ്രാവാക്യം വിളിച്ചുപോലും പ്രതിഷേധിച്ച് ശീലമില്ലാത്ത സമൂഹമാണ്. എങ്കിലും കേരളസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.


 

ഇന്ത്യന്‍ ഐ.ടി മേഖലയ്ക്കു മേല്‍ഭീതിയുടെ കാര്‍മേഘങ്ങള്‍ നിറയുകയാണ്. എന്തുകൊണ്ടോ നമ്മളത് ഇനിയും വേണ്ടത്ര ചര്‍ച്ചക്കെടുത്തിട്ടില്ല. സര്‍ക്കാര്‍പോലും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുമില്ല. ടെക്‌നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയുമൊക്കെ മേശപ്പുറങ്ങളിലേക്കുപോലും ആ പേടി എത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഏഴ് ഐ.ടി ഭീമന്‍മാര്‍ മാത്രം 56,000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത്. പെര്‍ഫോമന്‍സിലെ പോരായ്മ, കമ്പനിയുടെ ലാഭത്തിലുണ്ടായ കുറവ് തുടങ്ങി പല പല കാരണങ്ങള്‍ കാണിച്ച് ടെര്‍മിനേഷന്‍ ഉത്തരവുകള്‍ ഒരുങ്ങുകയാണ്.


Must Read: ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടല്‍ പൂട്ടിച്ച സംഘപരിവാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി; ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത മാംസം കോഴിയുടേതെന്ന് ഫോറന്‍സിക് പരിശോധനാ ഫലം


ഇന്‍ഫോസിസ്, വിപ്രോ, ടെക്മഹീന്ദ്ര, എച്ച്.സി.എല്‍ തുടങ്ങിയവരെല്ലാം പിരിച്ചുവിടേണ്ടവരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. വമ്പന്മാര്‍ മാത്രമല്ല, എല്ലാ ഐ.ടി കമ്പനികളും ജീവനക്കാരുടെ എണ്ണം കഴിവതും കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

ആയിരം മിഡ്ലെവല്‍ മാനേജര്‍മാരെയാണ് ഇന്‍ഫോസിസ് പറഞ്ഞുവിടാന്‍ ഒരുങ്ങുന്നത്. പുതുമുഖങ്ങളൊന്നുമല്ല, വര്‍ഷങ്ങളായി കമ്പനിയെ സേവിക്കുന്നവരാണ് ഒറ്റദിവസംകൊണ്ട് ജോലിപോകുന്ന അവരില്‍ പലരും. 15-20 വര്‍ഷംവരെ സര്‍വീസുള്ളവര്‍. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനി എന്നറിയപ്പെടുന്ന Cognizant പതിനായിരം പേരെയാണ് ഒറ്റയടിക്ക് തെറിപ്പിക്കുന്നത്.

സര്‍ക്കാരിന് ഇടപെടാന്‍ ഒരുപാട് പരിമിതികളുള്ള മേഖലയാണ്. എപ്പോള്‍ പറഞ്ഞാലും പിരിഞ്ഞുപൊയ്‌ക്കോളാം എന്നു സമ്മതിച്ച് ഒപ്പിട്ടുകൊടുത്തു ജോലിക്കു കയറുന്നവരാണ്. ജീവിതത്തില്‍ ഒരിക്കലുമൊരു മുദ്രാവാക്യം വിളിച്ചുപോലും പ്രതിഷേധിച്ച് ശീലമില്ലാത്ത സമൂഹമാണ്. എങ്കിലും കേരളസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.


Also Read:‘ ഇവനിതെന്ത് നില്‍പ്പാടേ നില്‍ക്കുന്നത്’; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് തിവാരിയുടെ തെരുവ് സ്‌റ്റൈല്‍ സ്റ്റാന്‍ഡ്; ഇതൊക്കെ എത്ര കണ്ടതെന്ന് സഹീര്‍, വീഡിയോ കാണാം 


ചെന്നൈയിലും ബാംഗ്ലൂരിലും ഹൈദരാബാദിലും നിന്ന് ജോലി പോയി മടങ്ങിവരുന്ന ചെറുപ്പക്കാര്‍ കേരളത്തില്‍വന്നിട്ടു എങ്ങനെ ജീവിക്കും എന്ന ചോദ്യത്തെ നമ്മള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്.

കേരളത്തില്‍, സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് പ്രത്യേകസാമ്പത്തിക മേഖലകളില്‍ ലാഭംകൊയ്യുന്ന ഭീമന്‍ കമ്പനികളോട് അതിനുവേണ്ടി ഇത്രകാലം വിയര്‍പ്പൊഴുക്കിയ ചെറുപ്പക്കാരോട് അല്പം മനുഷ്യത്വം കാട്ടണം എന്നു പറയാനുള്ള ബാധ്യതയെങ്കിലും സര്‍ക്കാരിനുണ്ട്.

അത് സംഭവിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍പോലെ ടെക്കികളുടെ ആത്മഹത്യകളും നമുക്ക് കാണേണ്ടിവരും. കാരണം, ഒരു മാസത്തെ ഇ.എം.ഐ തെറ്റിയാല്‍പ്പോലും വല്ലാതെ പരിഭ്രാന്തരായിപ്പോകുന്ന പാവം ചെറുപ്പക്കാരാണവര്‍!