പേര് മാറ്റരുത്; ഊരും സങ്കേതവും നിലനിർത്തണമെന്ന് ആദിവാസി മഹാസഭ
Kerala
പേര് മാറ്റരുത്; ഊരും സങ്കേതവും നിലനിർത്തണമെന്ന് ആദിവാസി മഹാസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 8:59 am

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ മേഖലയിലെ ഊര്, സങ്കേതം എന്നിവക്ക് പകരം പ്രകൃതി, നഗർ തുടങ്ങിയ പേരുകൾ നൽകാനുള്ള സർക്കാരിന്റെ ഉത്തരവ് പുനർപരിശോധിക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ തങ്ങളുടെ ആവശ്യം മുന്നോട്ട് വെച്ചത്. പട്ടികജാതി പട്ടികവർഗ ആവാസവ്യവസ്ഥകളുടെ കോളനി എന്ന പേര് മാറ്റുന്നതിൽ പ്രശ്നമില്ല. എന്നാൽ ഊരുകൾ കൂടി അതിൽ ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്ന് അവർ പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ താത്പര്യപ്രകാരമാണ് ഉത്തരവിറക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.

 

‘കോളനി എന്ന പേര് മാറ്റുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ ഊരുകൾ കൂടി അതിൽ ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ താത്പര്യപ്രകാരമാണ് ഉത്തരവിറക്കിയത്. പട്ടികവർഗ ക്ഷേമ വകുപ്പ് ഡയറക്ടറുമായോ ബന്ധപ്പെട്ട മറ്റുള്ളവരുമായോ കൂടിയാലോചിക്കാതെയാണ് ഊരുകളുടെയും സങ്കേതത്തിന്റെയും പേരുകൾ മാറ്റാൻ തീരുമാനം എടുത്തത്. ഊരെന്ന് പറയുന്നതിൽ ഞങ്ങൾക്ക് നാണക്കേടൊന്നുമില്ല,’ അവർ പറഞ്ഞു.

Also Read: ഹത്രാസ് അപകടത്തില്‍ മരണം 130 ആയി; മതചടങ്ങ് നടത്തിയ ഭോലെ ബാബ ഒളിവില്‍

തങ്ങളുടെ താമസസ്ഥലങ്ങളുടെ പേര് മാറ്റുന്നതിലൂടെ കയ്യേറ്റം രൂക്ഷമാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. അതോടൊപ്പം കാണിക്കർ വിഭാഗത്തിന്റെ താമസസ്ഥലത്തിനൊപ്പം കാണിയെന്ന പദം ഉൾപ്പെടുത്തണമെന്നും ആദിവാസി മഹാസഭ നേതാക്കൾ ആവശ്യപ്പെട്ടു.

കേരള മോഡൽ വികസനത്തിന്റെ ഭാഗമായി ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച ‘കോളനി’ എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ തീരുമാനം സ്വാഗതാർഹമാണ്. എല്ലാ സർക്കാർ രേഖകളിൽനിന്നും ‘കോളനി’ എന്ന പ്രയോഗം നീക്കം ചെയ്യാനും, ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് തയ്യാറാകമെന്നും നേതാക്കൾ പറഞ്ഞു.

 

ഗോത്ര മഹാസഭയുടെ പ്രതിനിധികളായ എം. ഗീതാനന്ദൻ, സി.എസ്. ജിയേഷ്, ആദിജനസഭയുടെ സിജി തങ്കച്ചൻ, സൈന്ദവ മൊഴി പ്രതിനിധി പി.സി. സുനിൽ എന്നിവർ ചേർന്നാണ് പ്രസ്താവനയിറക്കിയത്.

 

Content Highlight: aadivaasi mahasabha talks aginst the decision of kerala govt to change their residential places name into nagar and praksritthi