ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ 105 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങ്ങും തമ്മിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ ടീം ബസിനുള്ളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് അര്‍ഷദീപ് സിങ്ങിനോട് വിരല്‍ ചൂണ്ടിക്കൊണ്ട് ചൂടാവുന്ന വീഡിയോ ആണ് എക്സില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. അര്‍ഷദീപ് സിങ് ബസില്‍ തന്റെ സീറ്റില്‍ ഇരിക്കാന്‍ പോവുന്ന സമയത്ത് സ്‌കൈ ഇന്ത്യന്‍ പേസറോട് വിരല്‍ ചൂണ്ടികൊണ്ട് സംസാരിക്കുകയായിരുന്നു. എന്നാല്‍ സൂര്യ എന്തിനാണ് അര്‍ഷദീപിനോട് ചൂടായതെന്ന് വ്യക്തമല്ല.
Suryakumar Yadav Loses His Cool, Scolds Arshdeep Singh In Team Bushttps://t.co/Xc1sOK6wtX
— vekku official (@Vekkuofficial) December 15, 2023
Suryakumar Yadav Spotted ‘Scolding’ Arshdeep Singh in Team Bus After IND vs SA 3rd T20I 2023, Video Goes Viral!#SuryakumarYadav | #ArshdeepSingh | #INDvSA | #INDvsSA | #SAvIND https://t.co/DOk4vT6Ew7
— LatestLY (@latestly) December 15, 2023
വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്ത് ആഫ്രിക്കക്ക് മുന്നില്‍ ഉയര്‍ത്തിയത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 56 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഏഴ് ഫോറുകളും എട്ട് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
സൂര്യക്ക് പുറമെ യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു.
വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. കുല്‍ദീപിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഡേവിഡ് മില്ലര്‍ 25 പന്തില്‍ 35 റണ്‍സും നായകന്‍ ഏയ്ഡന്‍ മാക്രം 14 പന്തില്‍ 25 റണ്‍സും നേടി ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയാണ് ഇനി നടക്കാന്‍ ഉള്ളത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയില്‍ ആദ്യ മത്സരം ഡിസംബര്‍ 17ന് നടക്കും.
Content Highlight: A video viral Suryakumar yadav and Arshdeep Singh conflict.