'ഐ ലവ് യൂ ജങ്കൂക്ക്' കണ്ണുനിറഞ്ഞ് കുട്ടി ആരാധിക; വൈറലായി വീഡിയോ
Sports Entertainment
'ഐ ലവ് യൂ ജങ്കൂക്ക്' കണ്ണുനിറഞ്ഞ് കുട്ടി ആരാധിക; വൈറലായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 5:48 pm

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ടുഡേ ഷോയിലെ പെര്‍ഫോമന്‍സിനിടയിലുള്ള ബി.ടി.എസ് ജങ്കൂക്കിന്റെയും ഒരു ആര്‍മി (ആരാധിക)യുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

ജങ്കൂക്ക് സ്റ്റേജില്‍ നില്‍ക്കുന്നതും ഷോയുടെ അവതാരിക മൈക്കുമായി ആളുകളിലേക്ക് ഇറങ്ങുന്നതും ആ വീഡിയോയില്‍ കാണാം. അവതാരിക നേരെ ചെന്നു നിന്നത് ലൈവ് ഷോ കാണാനെത്തിയ ആരാധകര്‍ക്കിടയിലെ ഒരു പത്തു വയസുകാരിയുടെ അടുത്താണ്. കൈയില്‍ ഒരു പോസ്റ്ററും പിടിച്ച് നില്‍ക്കുന്ന ആ പെണ്‍കുട്ടിയോട് പേര് ചോദിച്ച ശേഷം അവതാരിക ജങ്കൂക്കിനോട് ഇന്ന് അവളുടെ ജന്മദിനമാണെന്ന് പറഞ്ഞു.

ജങ്കൂക്കിനോട് എന്താണ് പറയാനുള്ളതെന്ന് അവതാരിക ആ കുട്ടിയോട് ചോദിച്ചപ്പോള്‍ ‘ഐ ലവ് യൂ,’ എന്നായിരുന്നു മറുപടി. അതോടെ ചുറ്റുമുണ്ടായിരുന്ന ആരാധകരൊക്കെ ആവേശത്തോടെ ശബ്ദമുണ്ടാക്കി.

ജങ്കൂക്ക് കുട്ടിക്ക് മറുപടിയായി മൈക്കിലൂടെ ‘ഐ ലവ് യൂ റ്റൂ,’ എന്നു പറഞ്ഞു. അത് കേട്ടതും ആ പത്ത് വയസുക്കാരി സന്തോഷം കാരണം കരയാന്‍ തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജങ്കൂക്ക് തന്റെ ഏറ്റവും പുതിയ സോളോ ആല്‍ബമായ ഗോള്‍ഡന്റെ പ്രമോഷനുകളുടെ ഭാഗമായാണ് യു.എസിലെത്തിയത്. അതിന്റെ ഭാഗമായി തന്നെയായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയില്‍ ടുഡേ ഷോയില്‍ പെര്‍ഫോമന്‍സ് ചെയ്തത്.

ഗോള്‍ഡന്‍ ആല്‍ബത്തിലെ ‘സ്റ്റാന്‍ഡിംഗ് നെക്സ്റ്റ് ടു യു’, ‘ത്രീഡി’, ‘സെവന്‍’ എന്നീ സോങ്ങുകളാണ് ആരാധകര്‍ക്ക് വേണ്ടി ലൈവ് ഷോയിലൂടെ ജങ്കൂക്ക് പെര്‍ഫോം ചെയ്തത്. അദ്ദേഹത്തിന്റെ ലൈവ് ഷോ കാണാന്‍ വന്‍ ആരാധകരായിരുന്നു അവിടെ എത്തിയിരുന്നത്.

ജങ്കൂക്കിന്റെ ഗോള്‍ഡന്‍ ആല്‍ബം നവംബര്‍ 3നായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രീറിലീസ് ട്രാക്കുകള്‍ ഉള്‍പ്പെടെ പതിനൊന്ന് സോങ്ങുകളായിരുന്നു ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുന്നത്. എല്ലാം ഇംഗ്ലീഷ് സോങ്ങുകളാണ് എന്നതാണ് ഈ ആല്‍ബത്തിന്റെ പ്രത്യേകത.

ഇതില്‍ കൂടെ കൊളാബറേറ്റ് ചെയ്തിരുന്നത് എഡ് ഷീരനും (Ed Sheeran) ഷോണ്‍ മെന്‍ഡസും (Shawn Mendes) ഡി.ജെ സ്നേക്കും (DJ Snake) ഉള്‍പെടെയുള്ള ഗ്ലോബല്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. ലൈവ് ഷോയുടെ ഇടയില്‍ ഈ കൊളാബറേഷനെ കുറിച്ചും സംസാരിക്കാന്‍ ജങ്കൂക്ക് മറന്നില്ല.

‘ഒരുപാട് ആളുകള്‍ ഈ ആല്‍ബത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പക്ഷേ എഡ് ഷീരനെയോ ഷോണ്‍ മെന്‍ഡസിനെയോ നേരില്‍ കാണാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. ഞാന്‍ ഇപ്പോഴും മറ്റ് പ്രൊഡ്യൂസേഴ്‌സുമായി കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. റെക്കോര്‍ഡിങ്ങിനിടയില്‍ വീഡിയോ കോളുകളും ചെയ്യാറുണ്ട്. എനിക്ക് അവസരം കിട്ടുകയാണെങ്കില്‍ നിങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ ജങ്കൂക്ക് പറഞ്ഞു.

Content Highlight: A Video Of Jungkook And A Bts Army Has Gone Viral