ന്യൂദല്‍ഹി: സുല്‍ത്താന്‍പുരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച സ്കൂള്‍ വളപ്പില്‍ വെച്ച് പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിയെ അധ്യാപകന് പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിലെ ഫിസിക്കല്‍ ട്രെയിനിങ്ങിന് നിയോഗിച്ച താത്ക്കാലിക അധ്യാപകനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 45 കാരനായ അധ്യാപകനെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സെല്‍ഫ് ഡിഫന്‍സ് ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഷൂലെയ്സ് കെട്ടുന്നതിനിടെയായിരുന്നു സംഭവം. മറ്റുകുട്ടികളെല്ലാം സംഭവസ്ഥലത്തുനിന്നും പോയതോടെയാണ് അധ്യാപകന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്കൂളിലെ താത്ക്കാലിക ജീവനക്കാരനാണ് ഈ അധ്യാപകന്. സ്കൂളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഓയുമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ സ്വമേധയാ ക്ലാസ് എടുത്തിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പറഞ്ഞു.
അതേസമയം കുട്ടികളെല്ലാം പോയതിനെ തുടര്‍ന്ന് കുട്ടി തനിച്ചായിരുന്നതായും പിന്നാലെ അധ്യാപകന് കുട്ടിയെ സ്കൂള്‍ കെട്ടിടത്തിന്റെ പുറകിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് ശരീരത്തില്‍ സ്പര്‍ശിച്ചു. സംഭവം ആരെയും അറിയിക്കരുതെന്ന് അധ്യാകന് കുട്ടിയെ വിലക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), പോക്സോ സെക്ഷന്‍ 10, 74 ,351 പ്രകാരം ക്രിമിനല്‍ ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനമാക്കിയെന്നും കൗണ്‍സിലിങ്ങ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നടന്ന കാര്യങ്ങളെല്ലാം പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് വീട്ടുകാര്‍ സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിഷയം ഒതുക്കി തീര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. സംഭവം അറിഞ്ഞ ഉടന്‍ പ്രിന്‍സിപ്പലിനെ അറിയിച്ചെങ്കിലും അദ്ദേഹം നടപടി എടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlight: a teacher who molested an eleven year old girl during self defence class was arrested