1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്
national news
1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2024, 12:00 pm

ന്യൂദൽഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വരുന്നത്. വാദം ഈ മാസം 12 മുതൽ തുടങ്ങും.

ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്. കഴിഞ്ഞ മൂന്ന് കൊല്ലവും എട്ട് മാസവുമായി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസ് ആണ് ആരാധനാലയ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ.

ആരാധനാലയ നിയമത്തിന്റെ  ഭരണ ഘടന സാധുത ചോദ്യം ചെയ്തുകൊണ്ട്  അശ്വിനി കുമാറിനെ കൂടാതെ ചില ഹിന്ദുത്വ സംഘടനകളും ഹരജി നൽകിയിട്ടുണ്ട്.

ഈ നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളും സുപ്രീം കോടതിക്ക് മുന്നിലുണ്ട്.

 

 

updating…

 

Content Highlight: A special bench to hear petitions challenging the legality of places of worship