കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി നഗരത്തിലെ ഹോട്ടലില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടല്‍മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
പുലര്‍ച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കുഞ്ഞിന്റെ മുത്തശ്ശിയും സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.
മുക്കിക്കൊന്ന ശേഷം കുഞ്ഞിനെ ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.