കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല; കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു
Kerala News
കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല; കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 11:59 pm

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹര്‍ ആണ് മരിച്ചത്.

സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി 9.30 ഓടെ ഇരുചക്ര വാഹനം ഓടിച്ചുവരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരന്‍ നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇദ്ദേഹം അലക്ഷ്യമായിട്ടാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസിന്റെ വാദം.