മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊന്നു. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50)യാണ് കൊല്ലപ്പെട്ടത്. കോലാപൂരിലെ ടയര്‍ കടയില്‍ നിന്ന് വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഗിരീഷിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
30 വർഷങ്ങളായി ഗിരീഷും കുടുംബവും താമസിക്കുന്നത് കോലാപ്പൂരിലാണ്. ഗിരീഷിന്റെ ഉടമസ്ഥയിലുള്ള ടയര്‍ കടയില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളല്ല, മറിച്ച് വ്യക്തിപരമായ തർക്കമാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പ്രതികരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഗിരീഷിന്റെ മൃതദേഹം കേരളത്തിലേക്ക് ആയച്ചെന്നും അധികൃതര്‍ പറഞ്ഞു.
കുടുംബവുമായി കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗിരീഷ് കൊല്ലപ്പെടുന്നത്.
Content Highlight: A Malayali was hacked to death in Kolhapur, Maharashtra