റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരുവില്‍ കോഹ്ലിയുടെ സഹതാരമായിരുന്നു ദക്ഷണാഫ്രിക്കന്‍ താരമായിരുന്ന എ.ബി. ഡിവില്ലിയേഴ്‌സ്. ഇരുവരും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയാണ്. 2023ലെ ഐ.പി.എല്ലിലും കോഹ്‌ലിയുടെ നേട്ടങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി എ.ബി. ഡിവില്ലിയേഴ്‌സ് ആഘോഷിച്ചിരുന്നു.
എന്നാല്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണില്‍ മികച്ച താരത്തെ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ സുഹൃത്ത് കോഹ്‌ലിയേയോ, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലിനേയോ നാട്ടുകാരനായി ഫാഫ് ഡു പ്ലെസിസ്‌നേയോ അല്ല എ.ബി.ഡി ചൂസ് ചെയ്യുന്നത്.
ഡിവില്ലിയേഴ്‌സിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്സ്വാളാണ് ഐ.പി.എല്‍ 2023ലെ മികച്ച താരം. ഐ.പി.എല്‍ ഫൈനലിന് പിന്നാലെ ജിയോ സിനിമയിലെ ഒരു ചാറ്റില്‍ സംസാരിക്കുകയായിരുന്നു എ.ബി.ഡി.
‘യശസ്വി ജയ്സ്വാള്‍ എല്ലാ ഷോട്ടുകളും കളിക്കുന്ന താരമാണ്. ബൗളര്‍മാരില്‍ ആധിപത്യം പുലര്‍ത്തുന്ന താരത്തിന് ഒരുപാട് മന്നോട്ട് പോകാനാകും. മാത്രമല്ല, അവന്‍ ചെറുപ്പമാണ്, ഗില്ലിനേക്കാള്‍ പ്രായം കുറവാണ്,’ എ.ബി.ഡി പറഞ്ഞു.
അതേസമയം, ഈ സീസണില്‍ 14 മത്സരങ്ങല്‍ 625 റണ്‍സാണ് 21 കാരനായ
യശസ്വി ജയ്സ്വാള്‍ നേടിയത്. 48.08 ശരാശരിയിലാണ് ജയ്സ്വാളാന്റെ ഇന്നിങ്‌സുകള്‍. ഈ സീസണില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ചറികള്‍ നേടാനും താരത്തനായി.
17 ഇന്നിങ്സുകളില്‍ നിന്ന് 890 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് 2023 ഐ.പി.എല്ലിന്റെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 730 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ് ലിസ്റ്റില്‍ രണ്ടാമതും, 639 റണ്‍സ് നേടിയ കോഹ്‌ലി നാലാമതുമാണ്.