Sports News
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവന്‍ കീഴടക്കാന്‍ പോകുന്ന ഉയരം നിങ്ങളെ അമ്പരപ്പിക്കും; തുറന്ന് പറഞ്ഞ് ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 20, 11:57 am
Wednesday, 20th November 2024, 5:27 pm

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് മറികടക്കാനിറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

ഇപ്പോള്‍ തിലക് വര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി.ഡി വില്ലിയേഴ്‌സ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡി വില്ലിയേഴ്സ്.

ഡി വില്ലിയേഴ്സ് തിലക് വര്‍മയെക്കുറിച്ച് സംസാരിച്ചത്

‘തിലക് ഒരു മികച്ച ബാറ്ററാണ്, സമീപകാലത്ത് ഇന്ത്യയ്ക്കായിട്ടും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ അവന്‍ കളിച്ചിട്ടുണ്ട്. അവന്റെ പല മത്സരങ്ങളുടേയും ആരാധകനാണ് ഞാന്‍,

ഒരുപാട് കാലം ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തി അവനുണ്ട്. അടുത്ത ഒരു അഞ്ച് വര്‍ഷം നിങ്ങള്‍ക്ക് അത് കാണാം. ആര്‍.സി.ബിക്ക് എതിരെ മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം കളിച്ച ഇന്നിങ്‌സുകളൊക്കെ മനോഹരമായിരുന്നു,’ ഡി വില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പ്രോട്ടിയാസിനെതിരെ ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെ 120* റണ്‍സായിരുന്നു താരം നേടിയത്. 255.32 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.

 

Content Highlight: A.B.D Villiers Talking About Tilak Varma