കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി
Kerala Local Body Election 2020
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 10:18 am

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവിനാണ് വിജയം. ഇടത് കോട്ടയില്‍ അപ്രതീക്ഷിതമായാണ് ബി.ജെ.പി സീറ്റുറപ്പിച്ചത്.

കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില്‍ 37 ഇടങ്ങളില്‍ എല്‍.ഡി.എഫും 21 ഇടത്ത് യു.ഡി.എഫും 2 ഇടത്ത് ബി.ജെ.പിയും മുന്നേറുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. ഇവിടെ സി.പി.ഐ.എമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിനാണ് വിജയിച്ചത്.

ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും മുന്നേറുകയാണ്.

ഗ്രാമപഞ്ചായത്തുകളില്‍ 358 പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ 317 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുന്നു. 28 ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 87 ഇടത്ത് എല്‍.ഡി.എഫും 61 ഇടത്ത് യു.ഡി.എഫും 2 ഇടത്ത് ബി.ജെ.പിയും മുന്നേറുന്നു. അതേസമയം മുനിസിപ്പാലിറ്റികളില്‍ 37 ഇടത്ത് എല്‍.ഡി.എഫും 38 ഇടത്ത് യു.ഡി.എഫും ആണ് മുന്നേറുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ