ന്യൂദല്‍ഹി: ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചതായി ശ്രീലങ്ക സ്ഥിരീകരിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. മരിച്ച വ്യക്തി കര്‍ണാടക സ്വദേശിയാണെന്നും പേര് ഹനുമയ്യ ശിവകുമാര്‍ എന്നാണെന്നും കുമാരസ്വാമി വ്യക്തമാക്കി.
വെമുറൈ തുളസീറാം, എസ്.ആര്‍ നാഗരാജ് എന്നീ ഇന്ത്യക്കാരെയും തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരിച്ചറിഞ്ഞിരുന്നു. ഹനുമന്തരായപ്പ, എം. രംഗപ്പ, ലക്ഷ്മി നാരായണ്‍, ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേശ് എന്നിവരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രമേശ്, ലക്ഷ്മി നാരായണ്‍, രംഗപ്പ്, ഹനുമന്തരായപ്പ എന്നിവര്‍ ജെ.ഡി.എസ് പ്രവര്‍ത്തകരാണ്. ജെ.ഡി.എസ് നേതാവ് കൂടിയായ കുമാരസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.