ന്യൂദല്‍ഹി: അനുയായികളായ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ദേരാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 600 മനുഷ്യ അസ്ഥിക്കൂടങ്ങള്‍.
ഗുര്‍മീത് റാം റഹീം ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തവരുടെ മൃതദേഹത്തിന്റെ അസ്ഥിക്കൂടമാകാം ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ദേരാ അനുയായികളുടേയും ദേരാ ആശ്രമത്തിനുള്ളില്‍ തന്നെ തങ്ങളുടെ മൃതദേഹം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചവരുടേതാണ് അസ്ഥിക്കൂടങ്ങളെന്നാണ് ദേരാ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഇത്രയേറെ മനുഷ്യാസ്ഥിക്കൂടങ്ങള്‍ ഇവിടെ നിന്നും ലഭിച്ചതില്‍ വലിയ അഭ്യൂഹമുണ്ടെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് പൊലീസ് പറയുന്നത്.
Dont Miss ലേഖനത്തിന്റെ പേരില്‍ രാജി ബ്രിട്ടണിലും: കൊളോണിയലിസത്തെ അനുകൂലിച്ചുള്ള ലേഖനത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ജേണലില്‍ കൂട്ടരാജി
നിലവില്‍ രണ്ട് കൊലപാതകക്കേസുകള്‍ ഗുര്‍മീതിനെതിരെയുണ്ട്. ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് മാധ്യമസ്ഥാപനത്തിലേക്ക് ഒരു യുവതി കത്തയച്ചിരുന്നു. ഇതിന്റെ വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസും ഗുര്‍മീതിനെതിരെയുണ്ട്.
600 ഏക്കറോളം വരുന്ന ദേരാ ആശ്രമഭൂമയിലാണ് പൊലീസിന്റെ പരിശോധന നടക്കുന്നത്. 1.5 കോടി ആളുകളുടെ പിന്തുണയുള്ള ഗുര്‍മീത് റാം റഹീമിന്റെ സാമ്പത്തിക ഇടപാടുകളോ ഭൂമിയിടപാടുകളിലോ കാര്യമായ അന്വേഷണങ്ങളൊന്നും കഴിഞ്ഞ കാലങ്ങളില്‍ നടന്നിരുന്നിരുന്നില്ല. ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ട്ടികളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഗുര്‍മീത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പൂര്‍ണമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.