കല്‍ക്കത്തയിലെ അഗതികള്‍ക്കിടയിലെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള ജനതയ്ക്കു വലിയ പ്രചോദനമായി മാറിയെന്നത് അവരുടെ കടുത്തവിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. മനുഷ്യത്വത്തോടുള്ള മദറിന്റെ അതിയായ സ്‌നേഹം അവര്‍ക്കുള്ളില്‍ നിന്നു തന്നെ വന്നതാണ്. സ്‌നേഹത്തെക്കാള്‍ വലിയ ശക്തിയില്ല എന്നു ജനതയെ പഠിപ്പിക്കാന്‍ വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അവരുടെ ജീവിതം.
മനുഷ്യകുലത്തിനു ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനമാണ് മദര്‍ തെരേസ. 1910 ആഗസ്റ്റ് 26ന് റിപ്പബ്ലിക് ഓഫ് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്‌ജെയിലെ കൊസോവര്‍ അല്‍ബാനിയന്‍ കുടുംബത്തിലാണ് മദര്‍ തെരേസ ജനിച്ചത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ പിറന്നാള്‍ ദിനമായി മദര്‍ പരിഗണിക്കുന്നത് മാമോദിസ മുക്കിയ ആഗസ്റ്റ് 27 ആണ്.
തനിക്കൊരു മിഷിനറിയാവണമെന്ന ആഗ്രഹം 12ാം വയസില്‍ മദര്‍ മനസിലുറപ്പിച്ചതാണ്. “നമ്മളെല്ലാം വേഷപ്രച്ഛന്നരായ യേശു” ആണെന്നായിരുന്നു മദര്‍ വിശ്വസിച്ചിരുന്നത്.
അല്‍ബാനിയന്‍ കത്തോലിക് കന്യാസ്ത്രീയായ മദര്‍ ഇന്ത്യയിലേക്കു വരികയും കൊല്‍ക്കത്തയില്‍ ചാരിറ്റി മിഷിനറികള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മിഷിനറിയുടെ ഭാഗാമയവര്‍ വിനയവും അനുസരണയും മിതത്വവും പാലിക്കുകയും പാവങ്ങളില്‍ പാവങ്ങളായവര്‍ക്ക് പൂര്‍ണമനസോടെ സദാ സേവനം ചെയ്യാന്‍ തയ്യാറുള്ളവരുമായിരിക്കണമെന്നത് മദറിന് നിര്‍ബന്ധമായിരുന്നു.
പാവപ്പെട്ടവര്‍ക്കു മുമ്പില്‍ യഥാര്‍ത്ഥ അമ്മയായിരുന്നു മദര്‍. കുഷ്ഠരോഗികളെ തലോടാനും രോഗികളെ പരിചരിക്കാനും മദറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. 1975ല്‍ യു.എന്നില്‍ തനിക്കു കല്‍ക്കര നഗരത്തില്‍ നേരിട്ട ഒരു അനുഭവം മദര്‍ വിവരിക്കുകയുണ്ടായി. ഒരു കുഷ്ഠരോഗിയായ യുവതി മരണം കണ്ടുകിടക്കുന്നു. “എനിക്കറിയാമായിരുന്നു അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്” എന്ന്” മദര്‍ പതുക്കെ പറഞ്ഞു. “ഞാന്‍ എന്നാല്‍ കഴിയുന്നതു ചെയ്തു. അവര്‍ എന്റെ കരംപിടിച്ചു. മനോഹരമായി ചിരിച്ചു. എന്നോടു നന്ദി പറഞ്ഞു. ഞാനവര്‍ക്കു കൊടുത്തതിലും ഏറെ അവര്‍ എനിക്കു തിരിച്ചുതന്നു.”
കല്‍ക്കത്തയിലെ അഗതികള്‍ക്കിടയിലെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള ജനതയ്ക്കു വലിയ പ്രചോദനമായി മാറിയെന്നത് അവരുടെ കടുത്തവിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. മനുഷ്യത്വത്തോടുള്ള മദറിന്റെ അതിയായ സ്‌നേഹം അവര്‍ക്കുള്ളില്‍ നിന്നു തന്നെ വന്നതാണ്. സ്‌നേഹത്തെക്കാള്‍ വലിയ ശക്തിയില്ല എന്നു ജനതയെ പഠിപ്പിക്കാന്‍ വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അവരുടെ ജീവിതം.
മദറിന്റെ സ്‌നേഹത്തെ ചിത്രീകരിക്കുന്ന ആറു വര്‍ക്കുകള്‍ നമുക്ക് പരിചയപ്പെടാം.
1.ദ ഡിവൈന്‍ മദര്‍
മദറിനും ദൈവത്തിനുമിടയിലെ സംഭാഷണത്തെ പ്രതിനിധീകരിച്ച് ചിന്മൊയി പണ്ഡിറ്റ് വരച്ച ചിത്രം. മനുഷ്യന്റെ ത്യാഗ പ്രവൃത്തികളും സ്‌നേഹവും ദൈവത്തെ എങ്ങനെയാണ് സ്പര്‍ശിക്കുന്നതെന്ന് ദൈവം നമുക്ക് കാട്ടിത്തരുന്നു.
2 ദ ഗോഡ്മദര്‍
കയ്യില്‍ പാവയുമായി പിങ്ക് ഉടുപ്പിട്ടു നില്‍ക്കുന്ന ഈ കുട്ടി നിഷ്‌കളങ്കതയുടെ പ്രതീകമാണ്. നിസ്വാര്‍ത്ഥ അര്‍പ്പണത്തിന്റെ പ്രതീകമായ, നിഷകളങ്കരെയും സംരക്ഷണം ആവശ്യമുള്ളവരോടും മലാഖയെപ്പോലെ പെരുമാറുകയും ചെയ്യുന്ന മദറിനെ പശ്ചാത്തലത്തില്‍ കാണാം.
3 ദ പ്രൊട്ടക്ടര്‍
സംരക്ഷക എന്നറിയപ്പെട്ട മദര്‍ തന്റെ അവസാന ശ്വാസം വരെ പാവപ്പെട്ടവര്‍ക്കൊപ്പം നിന്നു. മദറിന്റെ മാതൃസ്‌നേഹം വെളിവെക്കുന്ന വെങ്കല പ്രതിമയാണിത്.
4 ദ എറ്റേണല്‍ മദര്‍
ഒരിക്കലും മറഞ്ഞുപോകാത്തതായിരുന്നു മദറിന്റെ മാതൃവാത്സല്യം. ദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ നിന്നും ഒട്ടേറെക്കുട്ടികളെ സ്‌നേഹത്തിന്റെ തണലിലേക്കു പിടിച്ചുനിര്‍ത്തിയ ആളാണ് മദര്‍.
5 ദ സേവിയര്‍
നേടുന്നതിലല്ല നല്‍കുന്നതിലാണ് യഥാര്‍ത്ഥ സന്തോഷമെന്നു ലോകത്തെ പഠിപ്പിച്ചത് മദറായിരുന്നു.
6 ദ നോബിള്‍ മദര്‍
നീല ലൈനുള്ള വെള്ള സാരി ഇന്ന് മനുഷ്യത്വത്തിന്റെ എംബ്ലം ആയി മാറിയിരിക്കുകയാണ്. ചിത്രത്തിലെ നീല എലിമെന്റുകള്‍ പ്രതീകവത്കരിക്കുന്നത് മദര്‍ തെരേസയുടെ നിസ്വാര്‍ത്ഥതയെയാണ്.
കടപ്പാട് മൊജാര്‍ട്ടോ