national news
അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 26, 05:52 am
Sunday, 26th January 2020, 11:22 am

ഗുഹാവത്തി: അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം.ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദിബ്രുഗ്രാഹില്‍ എന്‍.എച്ച് 37ന് സമീപത്തെ ഗ്രഹാം ബസാറിലാണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തേത് ഗുരുദ്വാരക്ക് സമീപമായിരുന്നു.

ദുലിചാന്‍ പൊലീസ സ്‌റ്റേഷന് സമീപമാണ് മൂന്നാം സ്‌ഫോടനം. ദൂം ദോമ, സോനാരി എന്നീ നഗരങ്ങളിലാണ് മറ്റ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്.

ദിബ്രുഗ്രാഹില്‍ ഇരട്ട സ്‌ഫോടനം നടന്നുവെന്ന വിവരം ലഭിച്ചതായി അസം ഡി.ജി.പി ഭാസ്‌കര്‍ ജ്യോതി മഹന്ത് സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ