സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്ന് എന്ന നിലയിലേക്ക് ഹോം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു.
ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിലെ മൂന്നാമത്തെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മറ്റ് രണ്ട് ഡിലീറ്റ്ഡ് സീനുകളില്‍ നിന്നും ഏറെ രസകരവും ചിരിയുണര്‍ത്തുന്നതുമാണ് മൂന്നാമത് പുറത്തു വന്നിട്ടുള്ള ഈ സീന്‍. സംവിധായകനായ മൂത്ത മകന് ആന്റണിയോട് അച്ഛനായ ഒലിവര്‍ ട്വിസ്റ്റ് പേര് മാറ്റാന്‍ പറയുന്നതാണ് ഈ സീന്‍.
വെറും ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് പറയുന്നതിന് പകരം സത്യന് അന്തിക്കാട്, ബിച്ചു തിരുമല എന്ന പോലെ സ്ഥലപ്പേര് പേരിന്റെ കൂടെ വെക്കാനാണ് ഇന്ദ്രന്‍സ് പറയുന്നത്. സ്ഥലപ്പേര് ചേര്ക്കുമ്പാള് ആന്റണി വട്ടിയൂര്‍കാവ് എന്ന് ലോക്കല്‍ പേരാവുമെന്ന് ചാള്‍സ് പറയുന്നു.
അങ്ങനെയാണെങ്കില്‍ നമ്മുടെ കുടുംബ വീടിരിക്കുന്ന സ്ഥലത്തിന്റെ പേര് വെച്ചൂടെ എന്ന് ചോദ്യത്തിന് കൂണ്ടാങ്കടവ് എന്ന സ്ഥലപ്പേര് ചേര്‍ത്ത് ആന്റണി കൂണ്ടാങ്കടവ് എന്ന പേര് കലക്കുമെന്നും തമാശ രൂപത്തില്‍ ആന്റണി പറയുന്നു. തന്റെ പേര് തത്കാലം ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് മതിയെന്നും ഹോളിവുഡില്‍ സായിപ്പന്മാര്ക്ക് പറയാനുള്ള പേരാണെന്നും ആന്റണി പറയുന്നു.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റോജിന്‍ തോമസ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്ലന്, ദീപ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.