ഗോള്‍ഡന്‍ ബൂട്ട്, വാല്യൂബിള്‍ പ്ലെയര്‍ അവാര്‍ഡ്; 38ാം വയസിലും ഇന്ത്യന്‍ ഗോട്ട് ആറാടുകയാണ്
Sports News
ഗോള്‍ഡന്‍ ബൂട്ട്, വാല്യൂബിള്‍ പ്ലെയര്‍ അവാര്‍ഡ്; 38ാം വയസിലും ഇന്ത്യന്‍ ഗോട്ട് ആറാടുകയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th July 2023, 11:59 pm

സാഫ് കപ്പിലെ ഇന്ത്യന്‍ വിജയത്തില്‍ താരമായി നായകന്‍ സുനില്‍ ഛേത്രി. ടൂര്‍ണമെന്റിലെ വാല്യൂബള്‍ പ്ലെയര്‍ അവാര്‍ഡ്, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് എന്നിവ നേടിയത് ഛേത്രിയാണ്. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടാന്‍ താരത്തിനായി. ഫൈനലി സമനില ഗോളിന് വഴിയൊരുക്കുന്നതിലും ഛേത്രിയുടെ പങ്ക് നിര്‍ണായകമായിരുന്നു.

ഫൈനലിന് ശേഷം ഛേത്രിയെ തോളിലേറ്റിയാണ് സഹതാരങ്ങള്‍ വിജയം ആഘോഷിച്ചത്. സാഫിലേതടക്കം 92 അന്താരാഷ്ട്ര ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

INDIA ARE SAFF CHAMPIONSHIP 2023 WINNER 🏆

WHAT A SAVE BY GURPREET SINGH SANDHU. #SAFFChampionship2023 #SAFFChampionship #IndianFootball #SunilChhetri #BlueTigers pic.twitter.com/6YfoEC3IGO

— nnis (@nnis_sports) July 4, 2023

നിലവില്‍ കളത്തില്‍ തുടരുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. ഏഷ്യയില്‍ അക്ടീവ് കളിക്കാരില്‍ ഏറ്റവും ഗോള്‍ നേടിയത് ഛേത്രിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയുമാണ് ലോകത്ത് താരത്തിന് മുന്നിലുള്ളത്.

 

ഫൈനലില്‍ കുവൈറ്റിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. അധികസമയം കഴിഞ്ഞിട്ടും മത്സരം 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് കടന്നത്. അഞ്ച് കിക്കും കഴിഞ്ഞപ്പോഴും സമനിലയായി. പിന്നീട് ഷൂട്ടൗട്ടിന്റെ സഡന്‍ ഡെത്തില്‍ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സാഫില്‍ ഇന്ത്യയുടെ ഒമ്പതാം കിരീടമാണിത്.

ഷൂട്ടൗട്ടിലടക്കം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 38ാം മിനുറ്റിലൂടെലാലിയന്‍സുവാല ചാംഗ്തേയുടെ സൂപ്പര്‍ ഗോളിലൂടെ ഇന്ത്യ തിരിച്ചു വരികയും ചെയ്തു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു സൂപ്പര്‍ ഗോള്‍ പിറന്നത്.

 

ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍ ലാലിയന്‍സുവാല ചാംഗ്ത, സുഭാശിഷ് ബോസ്, മഹേഷ് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ റൗണ്ടില്‍ ഉദാന്ത സിങ്ങാണ് കിക്ക് പാഴാക്കിയത്.

Content Highlight: 38 year old Sunil Chhetri receives the most valuable player of the Tournament award