സ്പോര്‍ട്സ് ഡെസ്‌ക്16 min
റിയാദ്: റിയാദില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 30 ഹജ്ജ് ഉംറ ഓഫീസുകള്‍ മുനിസിപ്പാലിറ്റി പൂട്ടിച്ചു. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചോ തെറ്റായ ലൈസന്‍സ് ഉപയോഗിച്ചോ പ്രവര്‍ത്തിക്കുന്ന ഓഫീസുകളാണ് അടച്ചുപൂട്ടിയത്.
നിയമവിരുദ്ധമായി ഹജ്ജ് ഉംറ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു എന്നു റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി പരിശോധനാ കാമ്പെയ്ന്‍ നടത്തിയിരുന്നു. ഈ കാമ്പെയ്‌നിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ കണ്ടെത്തിയത്.
25 വിദേശികളാണ് ഓഫീസ് നടത്തിയിരുന്നത്. ഇവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കാമ്പെയ്‌ന്റെ ഭാഗമായി റിയാദിലെ നിരവധി ജില്ലകളിലാണ് പരിശോധന നടത്തിയത്. അല്‍-ബാത്ത, അല്‍ നസീം ജില്ലകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
കാമ്പെയ്ന്‍ വരുംദിവസങ്ങളിലും തുടരുമെന്ന് മുനിസിപ്പാലിറ്റി ഉറവിടങ്ങള്‍ അറിയിച്ചു.