Advertisement
Kerala News
ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 05, 09:40 am
Thursday, 5th May 2022, 3:10 pm

പെരുന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്ഫോടനം നടത്തിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മദ് എന്നയാള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്ഫോടനത്തില്‍ മരിച്ചത്. സ്ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.

പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാഹനത്തില്‍ പടക്കം ഉള്‍പ്പെടെ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്.

 

Content Highlights:  3 died in Blast, perunthalmanna