മോഡേണ്‍ ഡേ ഫുട്‌ബോളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണ് ഏറ്റവും മികച്ച താരമെന്നത്. ഫുട്‌ബോളില്‍ മാത്രമല്ല, കായികലോകത്തെമ്പാടും ഈ ചര്‍ച്ചകള്‍ സജീവമാണ്. ക്രിക്കറ്റ് താരങ്ങളോട് അഭിമുഖത്തിനിടിയില്‍ പോലും ഈ ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്.
ഫുട്‌ബോള്‍ ഇതിഹാസങ്ങളും ഇക്കാര്യത്തില്‍ രണ്ട് ചേരിയിലാണ്. ആര്‍ക്കും തന്നെ ഒരു ക്ലിയര്‍ കട്ട് വിന്നറെ ഇതില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
ആരാധകര്‍ക്കിടിയില്‍ ഇത്തരം ചേരിപ്പോര് പതിവാണെങ്കിലും ഇരുവര്‍ക്കും പകരക്കാരാവാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന കാര്യത്തില്‍ രണ്ട് ആരാധകരും ഒറ്റക്കെട്ടാണ്. മെസിയുടെയും റൊണാള്‍ഡോയുടെയും പ്രൈം ടൈമില്‍ ഇരുവരുടെയും മത്സരം കാണുക എന്നത് വരും തലമുറയ്ക്ക് കിട്ടാത്ത ഒരു ഭാഗ്യം തന്നെയാണ്.
ഏഴ് തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ മെസിയും അഞ്ച് തവണ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയ റൊണാള്‍ഡോയും തലമുറകളെ പ്രചോദിപ്പിച്ചവരാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഇപ്പോഴിതാ, 2020ല്‍ 270 ബുണ്ടസ് ലീഗ താരങ്ങള്‍ക്കിടിയില്‍ നടത്തിയ വോട്ടെടുപ്പില്‍ ലാന്‍ഡ്‌സ്ലൈഡ് വിക്ടറി നേടിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. പകുതിയിലധികം പേരുടെ വോട്ടും തന്റെ പേരിലാക്കിയാണ് മെസി വിജയിച്ചത്.
2020ല്‍ കായിക മാധ്യമമായ കിക്കറായിരുന്നു ഈ പോള്‍ സംഘടിപ്പിച്ചത്. ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം ആരാണെന്ന് തെരഞ്ഞെടുക്കാനായിരുന്നു കിക്കര്‍ ആവശ്യപ്പെട്ടത്.
Kicker’s season survey voted by 270 Bundesliga players [by @GabrielStachFCB] pic.twitter.com/oMbuW48zmJ
— Bayern & Germany (@iMiaSanMia) July 19, 2020
ഇതില്‍, 54.8 ശതമാനം പേരും മെസിക്ക് അനുകൂലമായിട്ടയിരുന്നു വോട്ട് ചെയ്തത്. അതേസമയം, 12.6 ശതമാനം പേരാണ് റൊണാള്‍ഡോ ആണ് മികച്ച താരം എന്ന് അഭിപ്രായപ്പെട്ടത്. മൂന്നാമന്‍ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്.
ഇതിന് പുറമെ മികച്ച ഗോള്‍ കീപ്പര്‍, മികച്ച മാനേജര്‍ തുടങ്ങി എല്ലാ കാറ്റഗറിയിലും ബുണ്ടസ് ലീഗയിലെ താരങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയരുന്നു.
35.2 ശതമാനം വോട്ടോടെ മാനുവല്‍ നൂയറിനെ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുത്തപ്പോള്‍ 74.8 ശതമാനം വോട്ടോടെ ക്ലോപ്പിനെ മികച്ച ട്രെയ്‌നറായും ഇവര്‍ വിലയിരുത്തി.
Content Highlight: 270 Bundesliga footballers voted for the best footballer in the world, Messi vs Ronaldo