national news
രാജസ്ഥാനില്‍ കല്യാണ ദിവസം യുവതിയെ 'വെര്‍ജിനിറ്റി ടെസ്റ്റി'ന് നിര്‍ബന്ധിച്ചു; പരാജയപ്പെട്ടതോടെ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 05, 01:31 pm
Monday, 5th September 2022, 7:01 pm

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ 24 കാരിയായ യുവതിയെ കല്യാണ ദിവസം നിര്‍ബന്ധിച്ച് ‘വെര്‍ജിനിറ്റി ടെസ്റ്റ്’ നടത്താന്‍ നിര്‍ബന്ധിച്ചതായി പരാതി.

യുവതിയെ ഈ പരിശോധനക്ക് വിധേയയാക്കുകയും അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മര്‍ദിക്കുകയും 10 ലക്ഷം രൂപ നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വല്‍ പഞ്ചായത്ത് വിളിച്ചതായും സംഭവത്തിനിരയായ യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്തവിനും കുടുംബത്തിനുമെതിരായാണ് യുവതിയുടെ പരാതി. ഭല്‍വാരയില്‍വെച്ച് മെയ് 11ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ‘വെര്‍ജെനിറ്റി ടെസ്റ്റിന്’ വിധേയയാക്കിയെന്ന് യുവതി ആരോപിക്കുന്നു.

മെയ് 31നാണ് ഒരു പ്രാദേശിക ക്ഷേത്രത്തില്‍ വെച്ച് പഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. വിവാഹത്തിന് മുമ്പ് അയല്‍വാസി നിന്ന് ബലാത്സംഗത്തിന് ഇരയായതായ കാര്യം യുവതി ഭര്‍ത്താവിനോട് പറഞ്ഞതാണ് ഇങ്ങനെയൊരു വിചിത്ര പരിശോധനക്ക് വിധേയമാക്കിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഉച്ചയ്ക്ക് നടത്തിയ പരീക്ഷണത്തില്‍ ഞാന്‍ പരാജയപ്പെട്ടു, തുടര്‍ന്ന്, രാത്രി വൈകുവോളം ചര്‍ച്ചകള്‍ നടന്നു, ഭയം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല, തുടര്‍ന്ന് എന്നെ ഭര്‍ത്താവ് മര്‍ദിക്കുകയും ചെയ്തു,’ പരാതിക്കാരി പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ്(IPC)സെക്ഷന്‍ 498 എ(സ്ത്രീധനം), 509(സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.