ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ സിനിമക്ക് കഥ എഴുതിയത്.
വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിരയായിരുന്നു റൈഫിള്‍ ക്ലബിനായി ഒന്നിച്ചത്.
ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ ഒരു സ്വാഗുണ്ടെന്നും അത് ക്യാരി ചെയ്യാന്‍ ഒരു ഓറയുണ്ടെന്നുമാണ് റംസാന്‍ പറയുന്നത്. നടി വാണി വിശ്വനാഥിന് അതുണ്ടെന്നും നടന്‍ പറഞ്ഞു.
നടി കരിയര്‍ ബ്രേക്ക് കഴിഞ്ഞ് വീണ്ടും സിനിമയിലേക്ക് വരുമ്പോള്‍ ആ സ്വാഗും ഓറയും കിട്ടുമോയെന്ന് പലരും സംശയിച്ചിരുന്നെന്നും അതിനുള്ള മറുപടിയാണ് സംവിധായകന്‍ ആഷിഖ് അബു റൈഫിള്‍ ക്ലബിലൂടെ കൊടുത്തതെന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.
‘വാണി ചേച്ചിയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയുമ്പോള്‍, എല്ലാവര്‍ക്കും സ്വാഗ് കിട്ടില്ല. ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ ഒരു സ്വാഗുണ്ട്. അത് ക്യാരി ചെയ്യാന്‍ ഒരു ഓറയുണ്ട്. അത് വാണി ചേച്ചിക്ക് നന്നായിട്ട് ഉണ്ട്.
പണ്ടും ചേച്ചിക്ക് അത് ഉണ്ടായിരുന്നു. അതിന് ശേഷം വാണി ചേച്ചിയുടെ കരിയറില്‍ ചെറിയ ബ്രേക്ക് വന്നിരുന്നു. ബ്രേക്ക് കഴിഞ്ഞ് വീണ്ടും വരുമ്പോള്‍ ആ സ്വാഗും ഓറയും കിട്ടുമോയെന്ന് പലരും സംശയിച്ചിരുന്നു. ഇനി എന്ത് പരിപാടിയാകും ചേച്ചി ചെയ്യാന്‍ പോകുന്നതെന്ന ചോദ്യവും ഉണ്ടായിരുന്നു.
അതിനുള്ള മറുപടി ആഷിക്കേട്ടന്‍ കൊടുത്തു. ഹനുമാന്‍കൈന്‍ഡിന്റെ പിന്നില്‍ നിന്ന് ഒരു ക്ലോസപ്പ് ഷോട്ട് കൊടുത്ത് കൊണ്ടുള്ള വാണി ചേച്ചിയുടെ ഒരു എന്‍ട്രിയുണ്ട്. ഹനുമാന്‍കൈന്‍ഡിനെ നോക്കി കൊണ്ടാണ് ആ എന്‍ട്രി. അതില്‍ തന്നെ ‘ആഹ് പൊളി’ എന്ന് എനിക്ക് ഫീല് ചെയ്തു. ആ ഷോട്ട് പ്രത്യേകമായി കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഓടുന്നുണ്ട്,’ റംസാന്‍ മുഹമ്മദ് പറഞ്ഞു.
Content Highlight: Ramzan Muhammed Talks About Vani Viswanath And Rifle Club Movie