സ്പോര്‍ട്സ് ഡെസ്‌ക്1 hour ago
[]ബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലുണ്ടായ ചാവേറാക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി കുര്‍ദിഷ് സെക്യൂരിറ്റ് അധികൃതര്‍ അറിയിച്ചു. ബാഗ്ദാദിന് 120 കിലോമീറ്റര്‍ അകലെയായാണ് ആക്രമണം ഉണ്ടായത്.
ബോബ് ബെല്‍ട്ട് ധരിച്ചെത്തിയ ചാവേര്‍ കുര്‍ദിഷ് സെക്യൂരിറ്റി ഗേറ്റിനടുത്തെത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
നിമിഷങ്ങള്‍ക്ക് ശേഷം മറ്റ് രണ്ട് ചാവേറുകള്‍ കുര്‍ദിഷ് ഓഫീസിലുണ്ടായുരുന്ന ജനക്കൂട്ടത്തിലേക്ക് പ്രവേശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും അറുപതോളം ആള്‍ക്കാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.