2003 ലോകകപ്പില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നെ തകര്‍ത്തുകളഞ്ഞു: ലക്ഷ്മണ്‍
Cricket
2003 ലോകകപ്പില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നെ തകര്‍ത്തുകളഞ്ഞു: ലക്ഷ്മണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd November 2018, 8:18 pm

മുംബൈ: 2003 ലോകകപ്പില്‍ കളിക്കാന്‍ കഴിയാത്തത് നിരാശാജനകമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

“ലോകകപ്പ് കളിക്കാനാകുമായിരുന്നുവെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ടീമിലിടം നേടാന്‍ കഴിയാത്തത് എന്നെ തകര്‍ത്തു കളഞ്ഞു. ലോകകപ്പിന് മുന്‍പ് നടന്ന പരമ്പരയില്‍ ഞാനായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. എന്നാല്‍ ടീമിലിടം നേടാന്‍ കഴിയാത്തതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ലോകകപ്പിന് ശേഷം അഞ്ച് മാസത്തോളം ഇടവേള വന്നത് ആ സാഹചര്യത്തെ മറികടക്കാന്‍ എന്നെ സഹായിച്ചു.”

2003 ലെ ലോകകപ്പില്‍ ഫൈനലിലാണ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ തോറ്റത്. റിക്കി പോണ്ടിംഗിന്റെ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയായിരുന്നു കിരീടം നേടിയത്.

2006 ലാണ് ലക്ഷ്മണ്‍ അവസാനമായി ഏകദിനം കളിച്ചത്. 2012 ല്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ALSO READ: രസംകൊല്ലിയായി മഴ; രണ്ടാം ടി-20 ഉപേക്ഷിച്ചു

86 ഏകദിനങ്ങളില്‍ നിന്ന് 2338 റണ്‍സും ആറ് സെഞ്ച്വറിയും ലക്ഷ്മണിന്റെ പേരിലുണ്ട്. ഇന്ത്യയ്ക്കായി നീണ്ട കരിയര്‍ കളിച്ചെങ്കിലും ഒരു ലോകകപ്പില്‍ പോലും കളിക്കാന്‍ ലക്ഷ്മണിനായിട്ടില്ല.

WATCH THIS VIDEO: