ന്യൂദല്‍ഹി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്‌സിനുകളില്‍ രാജ്യം ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് രൂക്ഷമായി പടരുകയാണ്. രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.