ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാവുന്നു. ആറുമന്ത്രിമാര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബംഗളൂരുവിലേക്ക് കടന്നിരിക്കുന്നത്.
ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിന്റെ ലക്ഷണമായാണ് എം.എല്‍.എമാര്‍ ബംഗ്ലൂരുവില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജ്യോതിരാദിദ്യ സിന്ധ്യ ക്യാമ്പിലെ 17 എം.എല്‍.മാരാണ് ബംഗളൂരുവിലേക്ക് പോയിരിക്കുന്നത്. പാര്‍ട്ടി നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ദല്‍ഹിയിലിരിക്കെയാണ് എം.എല്‍.എമാര്‍ ബംഗ്‌ളൂരുവിലേക്ക് പോയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവരുമായി കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചിരുന്നു. മണ്ട്‌സൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ ഹര്‍ദീപ് സിംഗാണ് പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്.