national news
ഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 22, 05:26 am
Thursday, 22nd April 2021, 10:56 am

ഹരിയാന: ഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം. ജിന്ദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്‌സിനുമാണ് മോഷ്ടാക്കള്‍ കടത്തിയത്.

1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്‌സിനുമാണ് മോഷണം പോയത്. കുത്തിവെയ്പ്പ് നടത്താന്‍ ഇനി ജില്ലയില്‍ വാക്‌സിന്‍ അവശേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്.

സംഭവത്തില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മറ്റ് പല വാക്‌സിനുകളും ഉണ്ടായിരുന്നെങ്കിലും കൊവിഡ് വാക്‌സിന്‍ മാത്രമാണ് മോഷണം പോയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: 1,710 doses of Covid vaccine stolen in Haryana’s Jind