ജയ്പൂര്‍: രാജസ്ഥാനില്‍ 22 പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായി സ്ഥിരീകരണം. വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സിക സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഏഴംഗ കേന്ദ്ര ഉന്നതാധികാരസംഘം ജയ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
” ഇന്നുവരെ 22 പേരുടെ പരിശോധനകള്‍ സിക പോസിറ്റിവ് ആണ്. ജനങ്ങളോട് ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.”- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ലോകത്താകമാനം ഇതുവരെ 86 രാജ്യങ്ങളിലാണ് സിക വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡെങ്കി പോലെയുള്ള മറ്റ് വൈറസ് രോഗങ്ങള്‍ക്ക് സമാനമായ ലക്ഷണമാണ് സികയ്ക്കും ഉണ്ടാവുക.
പനി, തൊലിപ്പുറത്തെ ചൊറിച്ചില്‍, പേശീവേദന, തലവേദന തുടങ്ങിയവയാണ് സികയുടെ ലക്ഷണങ്ങള്‍.
WATCH THIS VIDEO: