കൊച്ചി: ഗായകനും നടനുമായ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍.സി.അജിത്തും ചേര്‍ന്ന് പാടിയ ‘ഴ’യിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. എഴുത്തുകാരന്‍ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമാണ് ഇത്.
കൊച്ചി: ഗായകനും നടനുമായ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍.സി.അജിത്തും ചേര്‍ന്ന് പാടിയ ‘ഴ’യിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. എഴുത്തുകാരന്‍ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമാണ് ഇത്.
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ്.പി.സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ’. തീവ്രമായൊരു സൗഹൃദത്തിന്റൈ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്.
തമാശയും സസ്‌പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ്, നൈറാ നീഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷ്മി പ്രിയ, രാജേഷ് ശര്‍മ ,ഷൈനി സാറ,വിജയന്‍ കാരന്തൂര്‍, അജിത വി.എം. അനുപമ വി.പി തുടങ്ങിയവരാണ് അഭിനേതാക്കള്‍
ബാനര്‍-വോക്ക്. മീഡിയ- നന്ദന മുദ്ര ഫിലിംസ്. രചന, സിവിധാനം -ഗിരീഷ്.പി.സി പാലം. നിര്‍മ്മാണം – രാജേഷ് ബാബു.കെ. ശൂരനാട്. കോ പ്രൊഡ്യുസേഴ്‌സ് -സബിത ശങ്കര്‍, വി. പ്രമോദ്, സുധി. ഡി.ഒ.പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു. കെ, അസോസിയേറ്റ് ഡയറക്ടര്‍ -ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി.പി.സി പാലം, എഡിറ്റര്‍ -പ്രഹ്‌ളാദ് പുത്തന്‍ചേരി, ഫൈറ്റ് കൊറിയോഗ്രാഫി -അംജത്ത് മൂസ, സ്റ്റില്‍സ് ആന്റ് സെക്കന്‍ഡ് യൂണിറ്റ്, ക്യാമറ -രാകേഷ് ചിലിയ, കല -വി .പി. സുബീഷ്, പി.ആര്‍.ഒ -പി.ആര്‍. സുമേരന്‍, ഡിസൈന്‍ – മനോജ് ഡിസൈന്‍സ്.
content highlights: ‘Zha’ arrives as love rain of friendship; Vineeth Srinivasan with Changati Song; The song was released