കഴിഞ്ഞ ദിവസം കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പുതിയ ചരിത്രമായിരുന്നു കുറിക്കപ്പെട്ടത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍ ഐ.പി.എല്ലിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് തങ്കലിപികളാല്‍ ആലേഖനം ചെയ്തത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോഡ് തകര്‍ത്താണ് ചഹല്‍ ഇതിഹാസ നേട്ടം തന്റെ പേരിലാക്കിയത്.
— Rajasthan Royals (@rajasthanroyals) May 11, 2023
കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് തന്നെ ബ്രാവോയുടെ 183 വിക്കറ്റിന്റെ റെക്കോഡ് നേട്ടത്തിനൊപ്പമെത്താന്‍ ചഹലിന് സാധിച്ചിരുന്നു. മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയാണ് ചഹല്‍ റെക്കോഡ് തന്റെ പേരിലാക്കിയത്. ക്യാപ്റ്റന്‍ നിതീഷ് റാണയായിരുന്നു ചഹലിന്റെ ഇരയായത്.
മത്സരത്തില്‍ മറ്റ് മൂന്ന് വിക്കറ്റും വീഴ്ത്തി ഐ.പി.എല്‍ ചരിത്രത്തില്‍ തന്റെ വിക്കറ്റ് നേട്ടം 187 ആയി ഉയര്‍ത്താനും ചഹലിന് സാധിച്ചിരുന്നു.
ഈ 187 വിക്കറ്റുകളില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട വിക്കറ്റിനെ കുറിച്ച് പറയുകയാണ് ചഹല്‍. ഹാട്രിക് നേടാനായി പാറ്റ് കമ്മിന്‍സിനെതിരെയെറിഞ്ഞ പന്താണ് തന്റെ ഫേവറിറ്റെന്നാണ് താരം പറഞ്ഞത്.
‘ഐ.പി.എല്ലില്‍ ഹാട്രിക് നേടണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സിനെതിരെ എറിഞ്ഞ ആ ഹാട്രിക് ബോളാണ് ഞാന്‍ തെരഞ്ഞെടുക്കുക. ആ നിമിഷം എന്നെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതാണ്,’ ചഹല്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ്പും ചഹലിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ സീസണിലേതെന്ന പോലെ ചഹല്‍ ഇത്തവണയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Yuzvendra Chahal about his favorite wicket in IPL