മുംബൈ: ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ച വാര്‍ത്ത ആരാധകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
സഞ്ജയ് ദത്തിന് പ്രാര്‍ഥനകളുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
സഞ്ജയ് നിങ്ങള്‍ ഒരു പോരാളിയാണ്. ഇപ്പോള്‍ നിങ്ങളനുഭവിക്കുന്ന വേദനയെന്തെന്ന് എനിക്ക് നന്നായി അറിയാം. എന്നാല്‍ നിങ്ങള്‍ അതിലേറേ കരുത്തുള്ള മനുഷ്യനാണ്. ഇതും കടന്ന് നിങ്ങള്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. എത്രയും വേഗം സുഖംപ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു- യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു.
കാന്‍സറിനെ തോല്‍പ്പിച്ച വ്യക്തിത്വങ്ങളിലൊന്നാണ് യുവി. 2012-ല്‍ അദ്ദേഹത്തിനും കാന്‍സര്‍ പിടിപ്പെട്ടിരുന്നു. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു.
You are, have and always will be a fighter @duttsanjay. I know the pain it causes but I also know you are strong and will see this tough phase through. My prayers and best wishes for your speedy recovery.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഉടന്‍ യുഎസിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഖര്‍ സുമന്റെ മകനായ ആദിത്യ സുമനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
ബോളിവുഡില്‍ നിന്ന് തല്ക്കാലം വിട്ടുനില്‍ക്കുന്നതായി നടന് സഞ്ജയ് ദത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.