Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; വിശാഖപട്ടണത്ത് നഗരമധ്യത്തില്‍ വെച്ച് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 01, 04:50 am
Sunday, 1st November 2020, 10:20 am

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പതിനേഴുകാരിയെ നഗരമധ്യത്തില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. വരലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുമായി വഴക്കിട്ടതിന് ശേഷമാണ് അനില്‍ എന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്തത്. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോളനിയ്ക്കടുത്ത് നില്‍ക്കുകയായിരുന്ന വരലക്ഷ്മിയുമായി പ്രതി അനില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Youth attacked minor girl in vishakapattanam