Kerala News
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; കാല്‍ വെട്ടിയെടുത്ത് റോഡിലേക്ക് എറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 11, 12:02 pm
Saturday, 11th December 2021, 5:32 pm

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് ഓട്ടോയിലും ബൈക്കിലുമായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.

സുധീഷിന്റെ കാല്‍ വെട്ടിമാറ്റി റോഡിലേക്ക് അക്രമി സംഘം എറിഞ്ഞു. ദേഹത്താസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Young man hacked to death in Thiruvananthapuram