2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരെന്ന് പ്രഖ്യാപിക്കപ്പെടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫിഫയുടെ 2022ലെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടിക ഫിഫ വെബ്സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിങ്ഹാം, കരിം ബെൻസെമ, കെവിൻ ഡി ബ്രൂയ്ൻ, ഏർലിങ് ഹാലണ്ട്, അഷ്‌റഫ് ഹക്കീമി, റോബർട്ട് ലെവൻഡോസ്കി, സാദിയോ മാനെ, കിലിയൻ എംബാപ്പെ, ലയണൽ മെസി, ലൂക്കാ മോഡ്രിച്ച്, നെയ്മർ, മൊഹമ്മദ് സലാ മുതലായ 14 താരങ്ങളുടെ പേര് അടങ്ങിയ അന്തിമ പട്ടികയാണ് ഫിഫ പുറത്ത് വിട്ടത്.
എന്നാൽ പട്ടിക പുറത്ത് വന്നതോടെ മെസിയുടെ പേര് പട്ടികയിൽ വന്നതിനെ ചൊല്ലി രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം ഫുട്ബോൾ ആരാധകർ.
മെസിക്ക് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ അർഹതയില്ലെന്നും, ലോകകപ്പ് നേട്ടത്തിന് പിന്നിൽ മെസി ഒറ്റക്കല്ല ടീം മൊത്തമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇക്കൂട്ടർ വാദിക്കുന്നു.
കൂടാതെ മെസിയുടെ ലോകകപ്പിലെ ഏഴ് ഗോളുകളിൽ ഭൂരിഭാഗവും പെനാൽട്ടി ഗോളുകൾ ആയിരുന്നെന്നും, പെനാൽട്ടിയിലൂടെ മാത്രം ഗോൾ നേടാൻ സാധിക്കുന്നയാൾക്ക് എങ്ങനെ മികച്ച താരമാകാൻ കഴിയുമെന്നുമാണ് ഇക്കൂട്ടരുടെ വിചിത്ര വാദം.
പോരാത്തതിന് മെസിയെക്കാൾ വ്യക്തിഗത മികവ് പുലർത്തുന്ന താരങ്ങൾ പട്ടികക്ക് പുറത്താകുമ്പോൾ മെസിക്ക് എങ്ങനെ സാധ്യതാ പട്ടികയിൽ ഇടം ലഭിക്കും എന്നും ഇവർ ചോദിക്കുന്നു.
എന്നാൽ മുൻ ഫ്രഞ്ച് താരവും റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര താരവുമായ കരീം ബെൻസെമയും ലയണൽ മെസിയും തമ്മിലാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി മികച്ച മത്സരം കാഴ്ച വെക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ബാലൻ ഡി ഓർ, ലാ ലിഗ ടൈറ്റിൽ, ചാമ്പ്യൻസ് ലീഗ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കാൻ ബെൻസെമക്ക് സാധിച്ചപ്പോൾ ലോകകപ്പ്, ലീഗ് വൺ ടൈറ്റിൽ, ഗോൾഡൻ ബോൾ എന്നീ പുരസ്കാരങ്ങളാണ് മെസി സ്വന്തമാക്കിയത്.
I’ve voted for Lionel Messi to win FIFA men’s best player. If you think Mbappe deserved it better, please go and vote. Don’t come out shamelessly after the awards to ask “what did Messi do apart from winning world cup”. Go and vote now 😂
ജനുവരി 13 മുതൽ ഫെബ്രുവരി 27 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ ഫിഫ കണ്ടെത്തുന്നത്. 25 ശതമാനം വോട്ട് തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക്, 25 ശതമാനം വോട്ട് ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ ക്യാപ്റ്റൻമാർക്ക്, 25 ശതമാനം വോട്ട് ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ പരിശീലകർക്ക്, 25 ശതമാനം വോട്ട് തെരഞ്ഞെടുക്കപ്പെട്ട ആരാധകർക്ക് എന്നിങ്ങനെയാണ് വോട്ട് ചെയ്യാനുള്ള അർഹത.
അതേസമയം ലോകകപ്പിലെ മികച്ച പ്രകടനം ക്ലബ്ബ് ഫുട്ബോളിലും തുടരുകയാണ് മെസി. ഒരു ഇടവേളക്ക് ശേഷം പി.എസ്.ജിക്കായി ബൂട്ട് അണിഞ്ഞ മെസി ഏഞ്ചേഴ്സിനെതിരെയുള്ള ലീഗ് വൺ മത്സരത്തിൽ ഒരു ഗോൾ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി. എസ്.ജി വിജയിച്ചത്.
Content Highlights: You’re going to give Messi an award he doesn’t deserve; A group of fans with a strange argument