കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ പ്രതികരണവുമായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് മമത പ്രതികരിച്ചത്.
”നിങ്ങള്‍ക്ക് എനിക്ക് 10 കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിയും, പക്ഷേ എന്റെ മറുപടി ഒന്നുതന്നെയാണ്. ഹിന്ദു, മുസ്‌ലിം വോട്ടുകളിലെ ഏത് വിഭജനത്തിനെതിരെയും ഞാന്‍ എപ്പോഴും സംസാരിക്കും. മതപരമായ രീതിയില്‍ വോട്ടര്‍മാരെ വിഭജനത്തിനെതിരെ ഞാന്‍ എപ്പോഴും നിലകൊള്ളും,’ മമത പറഞ്ഞു.
ഹിന്ദു, മുസ്‌ലിം വോട്ട് ബാങ്കുകളെകുറിച്ച് എല്ലാ ദിവസവും സംസാരിക്കുന്ന നരേന്ദ്ര മോദിക്കെതിരെ എന്തുകൊണ്ട് പരാതി എടുക്കുന്നില്ലെന്നും മമത ചോദിച്ചു.
ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുസ് ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.
”ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,” എന്നായിരുന്നു മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക