ചെറുപ്പക്കാരേ, നിങ്ങള്‍ അജയ്യരല്ല, ഈ വൈറസ് നിങ്ങളെയും ആശുപത്രിക്കിടക്കയില്‍ എത്തിച്ചേക്കാം; കൊവിഡ് ചെറുപ്പക്കാരുടെ മരണത്തിനും ഇടയാക്കിയേക്കാമെന്ന് ഡബ്ലു.എച്ച്.ഒ തലവന്‍
COVID-19
ചെറുപ്പക്കാരേ, നിങ്ങള്‍ അജയ്യരല്ല, ഈ വൈറസ് നിങ്ങളെയും ആശുപത്രിക്കിടക്കയില്‍ എത്തിച്ചേക്കാം; കൊവിഡ് ചെറുപ്പക്കാരുടെ മരണത്തിനും ഇടയാക്കിയേക്കാമെന്ന് ഡബ്ലു.എച്ച്.ഒ തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2020, 8:51 am

ജനീവ: കൊവിഡ് 19 മൂലം ചെറുപ്പക്കാരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാതലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് 19 വൃദ്ധജനങ്ങളുടെ മരണത്തിന് മാത്രമേ ഇടയാക്കുവെന്നും ചെറുപ്പക്കാരെ ബാധിക്കില്ലെന്നും തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ചെറുപ്പക്കാരുടെ മരണത്തിനും കൊവിഡ് കാരണമായേക്കാമെന്ന് ഗെബ്രിയേസസ് വ്യക്തമാക്കിയത്.

വൃദ്ധ ജനങ്ങളെയാണ് വൈറസ് ഗുരുതരമായി ബാധിച്ചേക്കാവുന്നതെങ്കിലും ചെറുപ്പക്കാരെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

” എനിക്ക് ചെറുപ്പക്കാരായ ആളുകളോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ അജയ്യരല്ല. ഈ വയറസ് നിങ്ങളെ ആഴ്ചകളോളം ആശുപത്രിയില്‍ കിടത്തിയേക്കാം, അല്ലെങ്കില്‍ ഒരുപക്ഷേ നിങ്ങളുടെ മരണത്തിന് തന്നെ ഇടയാക്കിയേക്കാം,” അദ്ദേഹം പറഞ്ഞു.

ലോകത്ത് രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. യു.എ.ഇലും ഇസ്രഈലും കൊവിഡ് മൂലം ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റയില്‍ മരണസംഖ്യ 4000 കടന്നു. ഇറ്റലിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 627 എണ്ണമാണ്. ഒരോ രണ്ടര മിനുട്ടിലും ഒരാളെന്ന കണക്കിലാണ് ഇറ്റലിയിലെ മരണ നിരക്ക്.

ഇറ്റലിയിലെ മരണ സംഖ്യ ചൈനയെ മറികടന്നു. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു. ഇറ്റലിയില്‍ മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ