ലഖ്നൗ: പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ വിഭജന നയത്തെയാണ് ഈ തീരുമാനം തുറന്നുകാട്ടുന്നതെന്നാണ് ആദിത്യനാഥിന്റെ വാദം.
വിശ്വാസത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ഭിന്നത ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഇപ്പോള്‍ മാലേര്‍കോട്ല ജില്ല രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചത്. സംഗ്രുര്‍ ജില്ലയുടെ ഭാഗമായിരുന്നു മാലേര്‍കോട്ല.
ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേര്‍കോട്ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മലെര്‍കൊട്ലയെ ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കുക എന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക