അമിത്ഷായുടേയും യോഗിയുടേയും സ്മൃതിയുടേയും റാലിക്ക് വിലക്ക്; ജനാധിപത്യത്തിന്റെ മരണമെന്ന് ബി.ജെ.പി
D' Election 2019
അമിത്ഷായുടേയും യോഗിയുടേയും സ്മൃതിയുടേയും റാലിക്ക് വിലക്ക്; ജനാധിപത്യത്തിന്റെ മരണമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 11:12 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൊല്‍ക്കത്ത റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതായി ബി.ജെ.പി. സൗത്ത് കൊല്‍ക്കത്തയില്‍ മെയ് 15 ന് വൈകുന്നേരം 3 മണിക്ക് റാലി നടത്താന്‍ ബി.ജെ.പി അനുമതി തേടിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റാലിക്കും അനുമതി നിഷേധിച്ചു.

യോഗി അദിത്യനാഥ് സൗത്ത് 24 പര്‍ഗാനയിലെ അഞ്ച് ലോക്‌സഭാ സീറ്റില്‍ റാലി നടത്താനിരുന്നതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. സ്മൃതീ ജി നാളെ ജാദവ്പൂരില്‍ റാലി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അവസാന നിമിഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് വിലക്കുകയായിരുന്നു. ബി.ജെ.പി വക്താവ് അറിയിച്ചു.

തിങ്കളാഴ്ച്ച അമിത്ഷാ ജാദവ്പൂരില്‍ റാലി നടത്താനിരുന്നതായിരുന്നു. എന്നാല്‍ അവസാന രാത്രി സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ അതിന് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദേകര്‍ പറഞ്ഞു.

എന്നാല്‍ ഇത് ജനാധിപത്യത്തിന്റെ മരണമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ കൂടുതല്‍ നീരീക്ഷിക്കണമെന്നും പ്രധാനപ്പെട്ട നേതാക്കന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ അത് എന്ത് തെരഞ്ഞെടുപ്പ് ആണെന്നും ബി.ജെ.പി നേതാക്കള്‍ ചോദിച്ചു.