ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം ശേഷിക്കവെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 154 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
റിങ്കു സിങ്, യശസ്വി ജെയ്സ്വാള്‍, ജിതേഷ് ശര്‍മ എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. റിങ്കു 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ജെയ്സ്വാള്‍ 28 പന്തില്‍ 37 റണ്‍സും ജിതേഷ് 19 പന്തില്‍ 35 റണ്‍സും നേടി മടങ്ങി.
Innings break!
Rinku Singh top-scores with 46 as #TeamIndia set a 🎯 of 175 👌
Second innings coming up shortly ⏳
Scorecard ▶️ https://t.co/iGmZmBsSDt#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/4q17vMLbBi
— BCCI (@BCCI) December 1, 2023
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരമായെങ്കിലും ഒരു മോശം റെക്കോഡും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവര്‍ നേരിട്ട താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചാണ് ജെയ്‌സ്വാള്‍ തലകുനിച്ചുനിന്നത്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറാണ് മെയ്ഡനില്‍ കലാശിച്ചത്. ബൈ ഇനത്തില്‍ ലഭിച്ച ഒരു റണ്‍സ് മാത്രമാണ് ആരോണ്‍ ഹാര്‍ഡിസെറിഞ്ഞ ആദ്യ ഓവറില്‍ പിറന്നത്. ഇതോടെയാണ് ഈ മോശം പട്ടികയില്‍ ജെയ്‌സ്വാളും ഇടം നേടിയത്.
അഞ്ച് തവണ ടി-20 ഐ-യില്‍ മെയ്ഡന്‍ ഓവര്‍ നേരിട്ട കെ.എല്‍. രാഹുലാണ് പട്ടികയിലെ ഒന്നാമന്‍.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവര്‍ നേരിട്ട ഇന്ത്യന്‍ താരങ്ങള്‍
കെ.എല്‍. രാഹുല്‍ – അഞ്ച് തവണ
ശിഖര്‍ ധവാന്‍ – രണ്ട് തവണ
സൂര്യകുമാര്‍ യാദവ് – ഒരു തവണ
യശസ്വി ജെയ്‌സ്വാള്‍ – ഒരു തവണ
ഇഷാന്‍ കിഷന്‍ – ഒരു തവണ
രോഹിത് ശര്‍മ – ഒരു തവണ
ശുഭ്മന്‍ ഗില്‍ – ഒരു തവണ
മോശം റെക്കോഡില്‍ ഇടം നേടിയെങ്കിലും ഈ പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നതെന്ന വസ്തുതയും മറന്നുകൂടാ. ആദ്യ മത്സരത്തില്‍ എട്ട് പന്തില്‍ 21 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ രണ്ടാം മത്സരത്തില്‍ 25 പന്തില്‍ 53 റണ്‍സും നേടി. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജെയ്‌സ്വാള്‍ തന്നെയായിരുന്നു.
മൂന്നാം മത്സരത്തില്‍ ആറ് പന്തില്‍ ആറ് റണ്ണടിച്ച് പുറത്തായപ്പോള്‍ റായ്പൂരില്‍ 28 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്.
അതേസമയം, അഞ്ചാം മത്സരത്തിലും വിജയിച്ച് പരമ്പര വിജയം ആധികാരികമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content highlight: Yashasvi Jaiswal with an unwanted record