ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ രാജസ്ഥാന്റെ സൂപ്പര്‍ താരം യശ്വസി ജെയ്സ്വാള്‍ പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് അവരുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പരിശീലനത്തില്‍ നെറ്റ്‌സില്‍ തലങ്ങും വിലങ്ങും ബൗളര്‍മാരെ അടിക്കുന്ന ജെയ്‌സ്വാളിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ മുന്നിലേക്ക് വന്ന ഒരു ബോള്‍ പോലും മിസ് ആക്കാതെയാണ് താരം ബാറ്റ് വീശിയത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
JaisBall mode at SMS! 🔥💪 pic.twitter.com/iDczUp00xv
— Rajasthan Royals (@rajasthanroyals) March 19, 2024
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജെയ്സ്വാള്‍ നടത്തിയത്. പരമ്പരയിലെ പ്ലെയര്‍ ഓഫ് ദ സീരീസും രാജസ്ഥാന്‍ സൂപ്പര്‍ താരമായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികള്‍ അടക്കം 712 റണ്‍സാണ് ജെയ്സ്വാള്‍ അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ 37 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും എട്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 1172 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്.
അതേസമയം മാര്‍ച്ച് 24ന് കെ.എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.
2024 ഐ.പി.എല്ലിനുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ധ്രുവ് ജുറെല്‍,
കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്‌മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി,കുല്‍ദീപ് സെന്‍,നാന്ദ്രേ ബര്‍ഗര്‍.
Content Highlight: Yashasvi Jaiswal practice video viral on social media