Tech
കളംപിടിക്കാന്‍ ഷവോമി; പുതിയ ഫോണ്‍ വരുന്നത് പുത്തന്‍ പ്രൊസസറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 02, 06:58 am
Monday, 2nd April 2018, 12:28 pm

ഈ വര്‍ഷം അവതരിപ്പിക്കാനൊരുങ്ങുന്ന ഷവോമിയില്‍ പുതിയ സ്മാര്‍ട്ട് ഫോണില്‍ പുത്തന്‍ പ്രൊസസര്‍ പരീക്ഷിക്കുന്നു. മീഡിയാ ടെക്കിന്റെ ഹീലിയോ പി60 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവോ, മെയ്സു തുടങ്ങിയ കമ്പനികളും മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസര്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ഫോണുകള്‍ വികസിപ്പിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ഒപ്പോയുടെ പുതിയ ആര്‍15 സ്മാര്‍ട്ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത് ഹീലിയോ പി60 പ്രൊസസറാണ്.

ഹീലിയോ പി 60 പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ഷവോമി ഫോണിന്റെ വിലയെന്താണെന്നോ മറ്റ് ഫീച്ചറുകള്‍ എന്തായിരിക്കുമെന്നോ വ്യക്തമല്ല. എന്നാല്‍ ഈ വര്‍ഷം ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടെ ഷവോമി പുറത്തിറങ്ങുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുള്ള മീഡിയാടെക് ഹീലിയോ പി 60 പ്രൊസസര്‍ അവതരിപ്പിച്ചത്. എയ്റ്റ് കോര്‍ പ്രൊസസറാണിത്.

ഹീലിയോ പി 23 പ്രൊസസറിനേക്കാള്‍ 12 ശതമാനം മികച്ചതും 25 ശതമാനം ഊര്‍ജ ലാഭവുമുള്ളതാണ് ഹീലിയോ പി 60 പ്രൊസസര്‍.