സിഡ്‌നി: വനിതാദിനത്തില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകക്കപ്പ് വിജയികളെയാണ്. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയും ആദ്യമായി ഫൈനലില്‍ എത്തുന്ന ഇന്ത്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ക്കാണ് കളി നടക്കുക.
സെമി ഫൈനല്‍ മത്സരങ്ങളില്‍ മഴ വില്ലനായി എത്തിയതോടെയാണ് ഇന്ത്യയും ഓസ്‌ട്രേലിയും ഫൈനലിലെത്തിയത്. ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ മൂലം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലിലെത്തി. ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതോടെയായിരുന്നു ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്.
ടൂര്‍ണമെന്റില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഫൈനലിലെത്തുന്നത്. ചാംപ്യന്‍ന്മാരായ ഓസ്ട്രേലിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുമായി നടന്ന മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.
ആദ്യ മത്സരത്തില്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. ഹര്‍മീന്‍പ്രീത് കൗറിന്റെ ക്യാപറ്റന്‍സിയില്‍ ആദ്യ ടി-20 കിരീടം ഇന്ത്യ നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.